ബ്ലാക്ക്‌ബെറി Q10 വരുന്നു

 


ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബ്ലാക്ക്‌ബെറിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ Q10 അടുത്ത മാസം വിപണിയിലെത്തും. യു.കെയില്‍ ഈ മാസവസാനം തന്നെ ഫോണ്‍ ലഭ്യമാകുമെങ്കിലും മറ്റു
രാജ്യങ്ങളില്‍ മേയിലാകും ഈ കീബോര്‍ഡ് ഫോണ്‍ പുറത്തിറക്കുക.

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ Z10 നു ശേഷം ബ്ലാക്ക്‌ബെറി 10 OS ഉപയോഗിക്കുന്ന ഫോണ്‍ കൂടിയാണ് Q10. 2 ജിബി റാമുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. മെമ്മറി കാര്‍ഡ് വഴി ഇത് 64 ജിബി വരെ കൂട്ടാം. ഡുവല്‍ കോര്‍ 1.5GHz കോര്‍ടെക്‌സ് F9 പ്രോസസ്സര്‍ ആയിരിക്കും. 3.1 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിന് 720*720 px റെസല്യൂഷനാവും ഉണ്ടാവുക.

രണ്ടു ക്യാമറകളുണ്ടാവും. മുന്നില്‍ 2 MP ക്യാമറയും പുറകില്‍ ലെഡ് ഫ്‌ലാഷോടു കൂടിയ 8 MPയുടെ ക്യാമറയും. ബാക്ക് ക്യാമറയില്‍ 3264*2448 px ചിത്രങ്ങളെടുക്കാം. വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയും 139g ഭാരമുള്ള ഈ ടച്ച് സ്‌ക്രീന്‍ ഫോണിന്റെ പ്രത്യേകതകളാണ്.

ബ്ലാക്ക്‌ബെറി Q10 വരുന്നുഇന്ത്യയില്‍ Q10 വിപണിയിലിറക്കുന്ന തിയതിയോ വില വിവരങ്ങളോ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2 വര്‍ഷത്തെ കോണ്ട്രാക്റ്റില്‍ യു.എസ്.എ യില്‍ പുറത്തിറക്കുന്ന ഫോണിന് $249 ആണ് വില. മറ്റു സമകാലീന സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ Q10 ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വെയ്ക്കുന്നതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.



BlackBerry Q10 comes with comfortable keyboard and new touchscreen features.

Keywords: National, Blackberry Q10, mobile, company, camera, phone, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia