കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ 8 ഇന്ത്യയില്‍ സജീവമാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.04.2017) നൂതന സംവിധാനങ്ങളടങ്ങിയ കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ 8 ഇന്ത്യയില്‍ സജീവമാകുന്നു. എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ട്രൂകോളര്‍ 8 കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അവതരിപ്പിച്ചു. ട്രൂ എസ്ഡികെ, ട്രൂകോളര്‍ പേ, ഫ്‌ലാഷ് മെസ്സേജിഗ്, എസ്എംഎസ് വെരിഫിക്കേഷന്‍ സംവിധാനങ്ങളാണ് ട്രൂ കോളറില്‍ പുതുതായി എത്തിയിരിക്കുന്നത്. ഫോണ്‍ കോളുകളില്‍ ലഭിക്കുന്ന കോളര്‍ ഐഡി സംവിധാനത്തെ ഗൂഗിള്‍ വിഡിയോ കോള്‍ ആപ്പായ ഡ്യുവോയിലും ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐഫോണിലും ആന്‍ഡ്രോയോഡിലും ലഭിക്കും.

ഫ്‌ലാഷ് മസ്സേജിങ് സംവിധാനം കോള്‍ എടുക്കാതെ തന്നെ ചെറിയ സന്ദേശങ്ങള്‍ വിളിക്കുന്നയാള്‍ക്ക് അയയ്ക്കാന്‍ അവസരമൊരുക്കുന്നു. കോള്‍ വരുന്നതായി കാണുമ്പോള്‍ പുറത്താണെന്നോ പിന്നെ വിളിക്കാമെന്നോ ഉടനെത്തുമെന്നോ ഒക്കെയുള്ള കൊച്ചു സന്ദേശങ്ങള്‍ ആ സ്‌ക്രീനില്‍ നിന്നു തന്നെ സൗജന്യമായി അയയ്ക്കാന്‍ ഇതുവഴി സാധിക്കും. ട്രൂ എസ്ഡികെ സംവിധാനം ആന്‍ഡ്രോയ്ഡില്‍ മാത്രമുള്ളതാണ്. മറ്റ് ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ട്രൂ കോളറിന്റെ സഹായത്തോടെ ഉപയോക്താക്കളെ വെരിഫൈ ചെയ്യുന്നതിനുള്ള സംവിധാനമാണ് ട്രൂ എസ്ഡികെ ലഭ്യമാക്കുന്നത്.

കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ 8 ഇന്ത്യയില്‍ സജീവമാകുന്നു

കോളര്‍ ഐഡി പോലെ തന്നെ എസ്എംഎസുകളും ആര് അയയ്ക്കുന്നു എന്നു മനസ്സിലാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. എസ്എംഎസുകളില്‍ നല്ലൊരു ശതമാനവും പരസ്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പ് സ്പാമുകളും ആണെന്നതിനാല്‍ അവ കണ്ടെത്തി ബ്ലോക്ക് ചെയ്യാന്‍ ഇതു സഹായിക്കും. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ട്രൂകോളര്‍ ഉപയോക്താക്കള്‍ക്കു തമ്മില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും വഴിയൊരുക്കുന്നതാണ് ട്രൂ കോളര്‍ പേ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Phone Call, Application, India, Technology, True Caller, Truecaller 8 launched.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia