ഉപ്പുവെള്ളത്തില്‍ നിന്ന് വൈദ്യുതിയുടെ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉപ്പുവെള്ളത്തില്‍ നിന്ന് വൈദ്യുതിയുടെ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥികള്‍
ചേര്‍ത്തല: ഉപ്പുവെള്ളത്തില്‍ നിന്ന് വൈദ്യുതിയുടെ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥികള്‍. ആലപ്പുഴ റവന്യൂ ജില്ലാ സ്‌ക്കൂള്‍ ശാസ്ത്രമേളയിലാണ് ഉപ്പുവെള്ളത്തില്‍ നിന്ന് വൈദ്യുതിയുടെ കണ്ടുപിടുത്തവുമായി നൂറനാട് സി ബി എം എച്ച് എസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നത്.

മൂന്ന് ചെറിയ പാത്രങ്ങളില്‍ നിറച്ച ഉപ്പുവെള്ളത്തില്‍ ഘടിപ്പിച്ച വയറില്‍ നിന്ന് എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിയിച്ച് കാണിച്ചാണ് ഇവരിത് സമര്‍ത്ഥിക്കുന്നത്. രണ്ട് ഇലക്ട്രോടുകളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോ പോസിറ്റാവായുള്ള കോപ്പറും ഇലക്ട്രോ നെഗറ്റീവായ പ്ലാറ്റിനവുമാണിവ.

ഇവയില്‍ നടക്കുന്ന ഇലക്ട്രോ ഡയാലിസിസ് പ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. ഇത്തരത്തില്‍ ശുദ്ധീകരിക്കുന്ന ഉപ്പുവെള്ളം ശുദ്ധജലമായും ഉപയോഗിക്കാം. കടല്‍ വെള്ളത്തില്‍ നിന്ന് വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്ന് ഇതിന്റെ സാങ്കേതിക വിദ്യ വിശദീകരിച്ച് വിദ്യാര്‍ത്ഥികള്‍ പ­റഞ്ഞു.

Keywords: School, Students, Salt, Water, Electricity, Copper, Platinum, Cherthala, Model, Students, Alappuzha, State School Fest, Electricity, Sea, Technical, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia