ആറാം ഇന്ദ്രിയവുമായി ഐ­ഫോണ്‍-5

 


ADVERTISEMENT

ആറാം ഇന്ദ്രിയവുമായി ഐ­ഫോണ്‍-5
പുതിയ ഫീച്ച­റു­കളുമായി ആപ്പിളിന്റെ ആ­റാം ത­ല­മു­റയിലെ ഐ ഫോണിന് സാന്‍ഫ്രാന്‍സി­സ്‌കോ­യില്‍ ജന­നം. ഐ­ഫോണ്‍-5 സാന്‍­ഫ്രാന്‍­സി­സ്‌­കോ­യില്‍ ബു­ധ­നാ­ഴ്­ച ന­ട­ന്ന ച­ട­ങ്ങില്‍ ആ­പ്പിള്‍ അ­വ­ത­രി­പ്പി­ച്ചു. പ്ര­തീ­ക്ഷി­ച്ച­പോ­ലെ സാം­സം­ഗ് അ­ട­ക്കം ക­മ്പ­നി­ക­ളു­ടെ സ്­ക്രീന്‍ വ­ലു­പ്പം കൂ­ടി­യ ഫോ­ണു­കള്‍ ഉ­യര്‍­ത്തു­ന്ന വെ­ല്ലു­വി­ളി മ­റി­ക­ട­ക്കാന്‍ സ്­ക്രീന്‍ വ­ലു­പ്പം പു­തി­യ പ­തി­പ്പില്‍ 3.­5 ഇ­ഞ്ചില്‍ നി­ന്ന് 4 ഇ­ഞ്ചാ­യി ഉ­യര്‍­ത്തി­യാണ് ഐഫോണ്‍ കഴിവ് തെളി­യി­ച്ച­ത്. ഗ്ലാ­സി­ലും അ­ലൂ­മി­നി­യ­ത്തി­ലും മ­നോ­ഹ­ര­മാ­യി രൂ­പ­കല്‍­പ്പ­ന ചെ­യ്­തി­ട്ടു­ള്ള അ­ഞ്ചാ­മന്‍ ആ­പ്പിള്‍ നിര്‍­മി­ച്ച­തില്‍ ഏ­റ്റ­വും ക­ട്ടി­കു­റ­ഞ്ഞ ഫോ­ണാ­ണ് അവ­ത­രി­പ്പി­ച്ച­ത്. 7.­6 എം.­എമ്മിലാണ് പുതിയ ഐ ഫോണ്‍ നിര്‍മ്മി­ച്ചി­രി­ക്കു­ന്ന­ത്. മറ്റ് ഫോണു­കളെ അപേ­ക്ഷിച്ച് ഏറ്റവും ഭാരം കുറഞ്ഞ രീതി­യി­ലാണ് ആപ്പിള്‍ അഞ്ചാ­മന്റെ ജന­നം. 112 ഗ്രാം മാത്ര­മാണ് പുതി­യ ഐ­ഫോ­ണിന്റെ ഭാ­രം. മുന്‍­ഗാ­മി­യേ­ക്കാള്‍ 20 ശ­ത­മാ­നം ഭാ­രകുറ­വുണ്ട് പുതിയ ഐ ഫോണി­ന്.

326 പി.­പി.­ഐ റെ­റ്റി­ന ഡി­സ്­പ്‌­ളേ മി­ക­ച്ച ദൃ­ശ്യാ­നു­ഭ­വം ഉ­റ­പ്പു­നല്‍­കു­ന്ന­താ­ണ്. 1136ഃ640 ആ­ണ് സ്­ക്രീന്‍ റെ­സ­ല്യൂ­ഷന്‍. വൈ­ഡ് സ്­ക്രീന്‍ ടെ­ലി­വി­ഷ­നു­കള്‍­ക്ക് സ­മാ­ന­മാ­യി 16:9 ആ­ണ് സ്­ക്രീന്‍ അ­നു­പാ­തം. സ്­ക്രീന്‍ വ­ലു­പ്പം കൂ­ടി­യ­തോ­ടെ അ­ഞ്ചു­നി­ര ആ­പ് ഐ­ക്ക­ണു­കള്‍ ഹോം­പേ­ജില്‍ കാ­ണി­ക്കും.­ മറ്റ് ഫോണു­കളെ വെല്ലു­വി­ളി­ച്ചു­കൊണ്ട് അ­തി­വേ­ഗ വ­യര്‍­ലെ­സ് സെ­ല്ലു­ലാര്‍ നെ­റ്റ്‌വര്‍­ക്ക് പ്ര­ധാ­നം ചെ­യ്യു­ന്ന 4ജി എല്‍.­ടി.­ഇ സാ­ങ്കേ­തി­ക­ത­യാ­ണ് ഐ­ഫോ­ണില്‍ ഉള്‍­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്ന­ത്.

എ­ച്ച്.­എ­സ്.­പി.­എ പഌസ്, ഡി.­സി­എ­ച്ച്.­എ­സ്.­ഡി.­പി.­എ തു­ട­ങ്ങി­യ സാ­ങ്കേ­തി­ക­ത­കള്‍ മുന്‍­ഗാ­മി­യേ­ക്കാള്‍ അ­തി­വേ­ഗ സെ­ല്ലു­ലാര്‍ നെ­റ്റ് വര്‍­ക്ക് പ്ര­ധാ­നം ചെ­യ്യു­ന്നു. 100 എം.­ബി.­പി.­എ­സ് വ­രെ കൂ­ടി­യ ഡൗണ്‍­ലി­ങ്കിം­ഗ് നെ­റ്റ്‌വര്‍­ക്ക് ഇ­വ പ്ര­ധാ­നം ചെ­യ്യു­മെ­ന്ന് ഐ­ഫോണ്‍ 5 അ­വ­ത­രി­പ്പി­ച്ച ആ­പ്പിള്‍ വൈ­സ് പ്ര­സി­ഡന്‍­റ് ഫില്‍­ഷി­ല്ലര്‍ പ­റ­ഞ്ഞു. ജി.­പി.­ആര്‍.­എ­സ്, എ­ഡ്­ജ്, വൈ­ഫൈ തു­ട­ങ്ങി­യ­വ­യും മുന്‍­ഗാ­മി­യേ­ക്കാള്‍ മെ­ച്ച­മാ­ണ്. ഐ.­ഒ.­എ­സ് 6 ആ­ണ് ഓ­പ്പ­റേ­റ്റിം­ഗ് സി­സ്റ്റം.­ ഏ­റ്റ­വും പു­തി­യ എ6 പ്രൊ­സ­സ­റാ­ണ് ഐ­ഫോണ്‍ അ­ഞ്ചി­ന് ക­രു­ത്ത് പ­ക­രു­ന്ന­ത്. ഐ­ഫോണ്‍ നാ­ല് എ­സി­ലെ എ5നേ­ക്കാള്‍ ഇ­ര­ട്ടി വേ­ഗ­ത­യു­ള്ള­താ­ണ് ഇ­തെ­ന്ന് ഫില്‍ ഷി­ല്ലര്‍ അ­വ­കാ­ശ­പ്പെ­ട്ടു.

എ­ട്ട് മെ­ഗാ­പി­ക്‌­സല്‍ ആ­ണ് കാ­മ­റ. ഹൈ­ബ്രി­ഡ് ഐ.­ആര്‍ ഫില്‍­റ്റര്‍, എ­ല­മെന്‍­റ് ലെന്‍­സ് എ­ന്നി­വ ഉ­ള്ള കാ­മ­റ­യു­ടെ സോ­ഫ്­റ്റ്‌വെയര്‍ അ­ര­ണ്ട വെ­ളി­ച്ച­ത്തി­ലും മി­ക­വു­റ്റ ചി­ത്ര­ങ്ങള്‍ എ­ടു­ക്കാ­നാ­കു­ന്ന­താ­ണെ­ന്ന് ഫില്‍ ഷി­ല്ലര്‍ അ­വ­കാ­ശ­പ്പെ­ടു­ന്നു. ബാ­റ്റ­റി­ക്കാ­ക­ട്ടെ 225 മ­ണി­ക്കൂര്‍ സ്റ്റാന്‍­റ് ബൈ ടൈ­മാ­ണ് വാ­ഗ്­ദാ­നം ചെ­യ്യു­ന്ന­ത്. ക­റു­പ്പ്, വെ­ളുപ്പ് നി­റ­ങ്ങ­ളി­ലാ­യി മൂ­ന്ന് മോ­ഡ­ലു­ക­ളാ­ണ് വി­പ­ണി­യി­ലെ­ത്തു­ക. ഈ മാസം 21ന് അ­മേ­രി­ക്ക­യ­ട­ക്കം ഒന്‍പത് രാ­ജ്യ­ങ്ങ­ളില്‍ വി­പ­ണി­യി­ലെ­ത്തു­ന്ന അ­ഞ്ചാ­മന്‍ ഈ വര്‍­ഷം അ­വ­സാ­ന­ത്തോ­ടെ 100 രാ­ജ്യ­ങ്ങ­ളില്‍ ല­ഭ്യ­മായേക്കു­മെ­ന്നാണ് പ്രതീ­ക്ഷ. ആറാം ഇന്ദ്രി­യ­വു­മായി വിപ­ണി­യി­ലെത്തി ഐ ഫോണ്‍ അഞ്ച് ഭാവി­യിലെ വിപണി കീഴ­ട­ക്കു­മെ­ന്നാണ് വി­ദ­ഗ്ദ്ധ­രുടെ അഭി­പ്രാ­യം.

Keywords: World, iphone5, Mobile, Technical.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia