Service | ഓണത്തിരക്ക്: കൊച്ചുവേളിയിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; സമയക്രമം അറിയാം
● ട്രെയിനിൽ 14 എസി ത്രീ ടയർ ഇക്കണോമി കോച്ചുകൾ ഉണ്ട്.
● സെപ്റ്റംബർ 16ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും.
● സെപ്റ്റംബർ 17ന് ചെന്നൈ സെൻട്രലിൽ നിന്നും മടക്കയാത്ര
പാലക്കാട്: (KVARTHA) ഓണത്തിരക്ക് കണക്കിലെടുത്ത് ഡോ. എംജിആർ ചെന്നൈ സെൻട്രലിനും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06167 കൊച്ചുവേളി - ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്പെഷൽ സെപ്റ്റംബർ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് 17ന് ചൊവ്വാഴ്ച രാവിലെ 9.30ന് ചെന്നൈ സെൻട്രലിൽ എത്തും.
ട്രെയിൻ നമ്പർ 06166 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊച്ചുവേളി ഫെസ്റ്റിവൽ സ്പെഷൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. 14 എസി ത്രീ ടയർ ഇക്കണോമി കോച്ചുകൾ, 1 സെക്കൻഡ് ക്ലാസ് കം ലഗേജ് വാൻ കോച്ച് (ഭിന്നശേഷി സൗഹൃദം), 1- ജനറേറ്റർ കാർ കോച്ച് എന്നിവ ട്രെയിനിലുണ്ടാകും.
കൊച്ചുവേളി - ചെന്നൈ സെൻട്രൽ
കൊച്ചുവേളി: 12.50
കൊല്ലം ജംഗ്ഷൻ: 14.02/14.05
കായംകുളം ജംഗ്ഷൻ: 14.55/14.57
മാവേലിക്കര: 15.10/15.12
ചെങ്ങന്നൂർ: 15.23/15.25
തിരുവല്ല: 15.36/15.38
ചങ്ങനാശ്ശേരി: 15.50/15.52
കോട്ടയം: 16.17/16.20
എറണാകുളം ടൗൺ: 17.55/18.00
ആലുവ: 18.23/18.25
തൃശൂർ: 19.27/19.30
പാലക്കാട് ജംഗ്ഷൻ: 21.40/21.45
പോദനൂർ ജംഗ്ഷൻ: 23.15/23.20
തിരുപ്പൂർ: 00.18/00.20
ഈറോഡ് ജംഗ്ഷൻ: 01.45/01.55
സേലം ജംഗ്ഷൻ: 02.47/02.50
ജോളാർപേട്ട് ജംഗ്ഷൻ: 04.33/04.35
കാട്പാടി ജംഗ്ഷൻ: 05.48/05.50
ആറക്കോണം ജംഗ്ഷൻ: 06.43/06.45
അവാദി: 08.38/08.40
പേരാമ്പൂർ: 08.55/08.57
ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ: 09.30
ചെന്നൈ സെൻട്രൽ - കൊച്ചുവേളി
ഡി എം ജി ചെന്നൈ സെൻട്രൽ: 15.00
ആറക്കോണം ജംഗ്ഷൻ: 16.23/16.25
കാട്പാടി ജംഗ്ഷൻ: 17.18/17.20
ജോളാർപേട്ട് ജംഗ്ഷൻ: 19.05/19.15
സേലം ജംഗ്ഷൻ: 20.58/21.00
ഈറോഡ് ജംഗ്ഷൻ: 22.20/22.30
തിരുപ്പൂർ: 23.13/23.15
പോദനൂർ ജംഗ്ഷൻ: 00.30/00.35
പാലക്കാട് ജംഗ്ഷൻ: 01.35/01.40
തൃശൂർ: 02.42/02.45
ആലുവ: 03.36/03.38
എറണാകുളം ടൗൺ: 04.00/04.05
കോട്ടയം: 05.20/05.23
ചങ്ങനാശ്ശേരി: 05.50/05.51
തിരുവല്ല: 06.02/06.03
ചെങ്ങന്നൂർ: 06.13/06.15
മാവേലിക്കര: 06.23/06.24
കായംകുളം ജംഗ്ഷൻ: 06.35/06.36
കൊല്ലം ജംഗ്ഷൻ: 07.22/07.25
കൊച്ചുവേളി: 08.50
#OnamSpecialTrain, #Railways, #Kerala, #TamilNadu, #Travel, #Festival