Box Office | ഓണത്തിന് ആവേശം ടെലിവിഷനിലെത്തുന്നു; ആഗോളതലത്തില്‍ ഫഹദ് ചിത്രം എത്ര നേടി? കണക്കുകൾ പുറത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉത്രാടത്തിന് രാത്രി ഏഴ് മണിക്ക് ടെലിവിഷനിൽ പ്രദർശിപ്പിക്കും.
കൊച്ചി: (KVARTHA) ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ആവേശം ഓണത്തിന് ടെലിവിഷൻ പ്രേക്ഷകർക്കായി എത്തുന്നു. ബോക്സ് ഓഫീസിൽ 154.79 കോടി രൂപയുടെ വിജയം നേടിയ ചിത്രം ഉത്രാടത്തിന് രാത്രി ഏഴ് മണിക്ക് പ്രദർശിപ്പിക്കും.
മലയാള സിനിമയിൽ ഒരു സോളോ നായകൻ 150 കോടി ക്ലബിൽ എത്തിയ രണ്ടാമത്തെ സിനിമയാണ് ആവേശം. ആദ്യം ഈ നേട്ടം സ്വന്തമാക്കിയത് പൃഥ്വിരാജ് ആയിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിൽ എത്തിയിട്ടും ആവേശം വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമ ആയിരുന്നു.
അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിൽ നസ്രിയ നസീം സഹ നിർമ്മാതാവായിരുന്നു. വിനായക് ശശികുമാർ വരികളെഴുതിയ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയാണ്. ആർജി വയനാട് മേക്കപ്പ് മാൻ ആയിരുന്നു.
