കൂക്കാനം റഹ് മാന്‍ന്റെ 'എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേയും' ലേഖനങ്ങളുടെ സമഹാരം പുസ്തക പ്രകാശനം നവംബര്‍ ഒന്നിന്
Oct 29, 2020, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 29.10.2020) കെവാര്‍ത്തയില്‍ പ്രസിദ്ധികരിച്ചു വരുന്ന കൂക്കാനം റഹ് മാന്റെ 'എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതും' ഓര്‍മ്മക്കുറിപ്പു സമാഹാരം പുസ്തകമാവുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വൈകീട്ട് 4 മണിക്ക് പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യും. പി വി ചന്ദ്രന്‍ മാസ്റ്റര്‍ പുസ്തക പരിചയം നടത്തും.
നിടുവപ്പുറം സംഘ ശക്തി വായനശാല ആന്‍ഡ് ഗ്രന്ഥാലയ ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടയിരിക്കും പരിപാടി.
തന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും നിസ്സംഗതയും നിറഞ്ഞ ജീവിതത്തിന്റെ ആഴപ്പൊരുള്‍ തേടിയുളള അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥശാല സംഘം ജില്ലാ എക്‌സ്‌ക്യൂട്ടീവ് മെമ്പര്‍ വൈക്കത്ത് നാരായണന്‍ പുസ്തകം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രസിഡണ്ട് വി ശശിധരന്‍ അധ്യക്ഷത വഹിക്കും.
keywords: Kerala, Kasaragod, News, Kvartha, Publish, Writer, Kukkanam Rahman's collection of essays on 'My happy sorrows are sometimes yours' book release on November 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

