ഗുണ്ടാലിസ്റ്റ്: സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പി

 


ADVERTISEMENT

കണ്ണൂര്‍: ഗുണ്ടാആക്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തുന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിന്റെ എണ്ണം നോക്കിയല്ല ഗുണ്ട ആക്ട് ഉപയോഗിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച ചെയ്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടാ ആക്ട് പ്രയോഗിക്കുന്നത് യഥാര്‍ത്ഥ ഗുണ്ടകളെ രക്ഷപ്പെടാന്‍ സഹായിക്കും.

ഗുണ്ടാലിസ്റ്റ്: സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പികണ്ണൂരില്‍ റോഡില്‍ പന്തല്‍ കെട്ടി ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ഐ.ജിക്ക് പോലും സ്വന്തം ഓഫീസില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ഏതാനും പേര്‍ക്കെതിരെ കേസെടുത്തതുകൊണ്ട് കാര്യമില്ല. റോഡ് തടസപ്പെടുത്തി സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords:  K.Sudhakaran, Kannur, Kvartha, Malayalam, Case, Police, DYFI, Police, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Alpha
Desk Alpha

154168 Articles

Tags

Share this story

wellfitindia