Controversy | ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുന്‍കൂട്ടി ഇസ്രാഈല്‍ സൈന്യത്തെ അറിയിച്ചിരുന്നു; ഗാസയില്‍ ഇന്‍ഡ്യന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി യുഎന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഗാസയിലെ റഫയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇന്‍ഡ്യന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി യുഎന്‍. ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുന്‍കൂട്ടി ഇസ്രാഈല്‍ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎന്‍ വക്താവ് റൊണാള്‍ഡോ ഗോമസ് വ്യക്തമാക്കി.

യുദ്ധമേഖലയില്‍ മുന്നറിയിപ്പില്ലാതെ കടന്നതുകൊണ്ടാണ് യുഎന്‍ വാഹനം ആക്രമിക്കപ്പെട്ടതെന്നാണ് ഇന്‍ഡ്യന്‍ പൗരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രാഈല്‍ വാദിച്ചത്. ഇത് തള്ളിയാണ് ഐക്യരാഷ്ട്രസഭയുടെ വിശദീകരണം. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് ഇസ്രാഈല്‍ സൈന്യം അറിയിച്ചു.

മുന്‍ ഇന്‍ഡ്യന്‍ സൈനികന്‍ കേണല്‍ വൈഭവ് അനില്‍ ഖാലെ(46)യാണ് ഗാസയിലെ റഫയില്‍ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുണൈറ്റഡ് നേഷന്‍സ് ഡിപാര്‍ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ്. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം വൈഭവ് അനില്‍ ഖാലെ റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ഇവര്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ ഖാലേക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.

Controversy | ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുന്‍കൂട്ടി ഇസ്രാഈല്‍ സൈന്യത്തെ അറിയിച്ചിരുന്നു; ഗാസയില്‍ ഇന്‍ഡ്യന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി യുഎന്‍

2022-ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം രണ്ട് മാസം മുമ്പ് യുഎന്‍ഡിഎസ്എസില്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ഓഫീസറായി ചേര്‍ന്ന ഖാലെ ഒരു മാസം മുമ്പാണ് ഗാസയിലെത്തിയത്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. സംസ്‌കാരം പുണെയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ യുഎന്‍ ജീവനക്കാര്‍ക്കിടയില്‍ ആദ്യമായാണ് മറ്റൊരു രാജ്യത്തെ പൗരന്‍ കൊല്ലപ്പെടുന്നത്. തദ്ദേശീയരായ 190 യുഎന്‍ അംഗങ്ങള്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Keywords: News, National, National-News, Israel-Palestine-War, Retired Indian Army Officer, Killed, Attack, UN Vehicle, Gaza, Rafah, Military, Waibhav Anil Kale, Israel, Controversy, United Nations, Family, Funeral, UN says informed Israel of vehicle fatally hit in Gaza.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script