War | റഫയെ ആക്രമിച്ചാൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക; ഒറ്റയ്ക്ക് നിൽക്കുമെന്ന് ഇസ്രാഈൽ; ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത

 


ടെൽ അവീവ്: (KVARTHA) തെക്കൻ ഗസ്സയിലെ റഫ നഗരത്തിൽ ഇസ്രാഈൽ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെ അമേരിക്കയും ഇസ്രാഈലും തമ്മിൽ ഭിന്നത. റഫയിൽ അധിനിവേശം നടത്താനാണ് തീരുമാനമെങ്കിൽ ഇസ്രാഈലിന് ആയുധങ്ങൾ നൽകില്ലെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇസ്രാഈലിന് ഒറ്റയ്ക്ക് നിൽക്കാനാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

War | റഫയെ ആക്രമിച്ചാൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക; ഒറ്റയ്ക്ക് നിൽക്കുമെന്ന് ഇസ്രാഈൽ; ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത

എത്ര സമ്മർദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതിൽ നിന്ന് ഇസ്രാഈലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കും വരെ ആക്രമണം തുടരും. എൺപത് വർഷം മുമ്പ് നടന്ന ഹോളോകോസ്റ്റിൽ നശിപ്പിക്കാൻ വന്നവരുടെ മുന്നിൽ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളുടെ സഹായത്തിനെത്തിയില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഇസ്രാഈലിനെ പിന്നിലാക്കാനാവില്ലെന്ന് ശത്രുക്കൾക്കൊപ്പം സുഹൃത്തുക്കളും മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. തങ്ങൾ ശക്തരാണ്, ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഒരു ലക്ഷത്തോളം ആളുകളോട് റഫ വിട്ടുപോകാൻ ഇസ്രാഈൽ ആവശ്യപ്പെട്ടിരുന്നു.
ഹമാസിനെതിരെ വിജയം കൈവരിക്കാൻ ഇസ്രാഈൽ റഫയ്ക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുകയാണ്.

റഫയിൽ ഇസ്രാഈൽ ഒരു വലിയ ഓപ്പറേഷൻ ആരംഭിച്ചാൽ ആയിരക്കണക്കിന് ആളുകൾ മരിക്കാനിടയുണ്ടെന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലെ മറ്റ് പ്രദേശങ്ങളിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ നേരത്തെ റഫ നഗരത്തിൽ അഭയം പ്രാപിച്ചിരുന്നു. ഇതോടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 1.4 ദശലക്ഷമായി വർധിച്ചതായി കണക്കാക്കപ്പെടുന്നു. ശക്തമായ സൈനിക ആക്രമണമുണ്ടായാൽ ഇനി എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികൾ ചോദിക്കുന്നത്. ഒക്‌ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളിൽ 34,904 പേർ കൊല്ലപ്പെടുകയും 78,514 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Palestine, Hamas, Israel, Gaza, World, Tel Aviv-Yafo, Gaza, Rafah, USA, Benjamin Netanyahu, Netanyahu vows Israel will continue Rafah operation after U.S. freezes bomb delivery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia