നാനാത്വത്തിൽ ഏകത്വം: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കണ്ണൂരിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ

 
Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.
Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.

Photo: Special Arrangement

● വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.
● ഒൻപത് സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആഘോഷത്തിൽ പങ്കെടുത്തു.
● ഗാന്ധി യുവമണ്ഡലവും നേതാജി ഫൗണ്ടേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്.
● ഹിന്ദിയിലും തമിഴിലും മലയാളത്തിലും മുദ്രാവാക്യങ്ങൾ മുഴങ്ങി.

കണ്ണൂർ: (KVARTHA) രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ മതിയാകൂ. ജനാധിപത്യം പരിപാലിക്കപ്പെടണം. 

അതിനായി മറ്റൊരു സ്വാതന്ത്ര്യ സമരം ആവശ്യമായി വന്നാൽ പോലും അണിനിരക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു മന്ത്രി.

Aster mims 04/11/2022

Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.

സമാധാനത്തിന്റെ മാർഗ്ഗത്തിൽ ഭരണഘടനാ മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും വിശ്വാസികൾക്കോ, മതവിഭാഗത്തിൽപ്പെട്ടവർക്കോ, ജാതിയിൽപ്പെട്ടവർക്കോ കണ്ണീരൊഴുക്കേണ്ട സാഹചര്യം രാജ്യത്തുണ്ടാകരുത്. 

ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ ജീവിക്കാനും പ്രവർത്തിക്കാനും കഴിയണം. അത്തരം സമത്വസുന്ദരമായ ജനാധിപത്യ അവകാശങ്ങളും മതേതരത്വ മൂല്യങ്ങളും കാത്തുസൂക്ഷിച്ചാണ് നമ്മുടെ രാജ്യം ലോകശ്രദ്ധ നേടിയതെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക സ്ഥാപനങ്ങൾ മുതൽ ഇന്ത്യൻ പാർലമെന്റ് വരെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത്തരം സ്ഥാപനങ്ങളെ ദുർബലമാക്കാനും കീഴ്പ്പെടുത്താനുമുള്ള ശ്രമങ്ങൾ രാജ്യത്തിന് ഗുണകരമാകില്ല. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ധീരദേശാഭിമാനികൾ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തണം. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരെ നാം മറക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.

ദേശീയപതാക ഉയർത്തിയ ശേഷം തുറന്ന ജീപ്പിൽ മന്ത്രി പരേഡ് പരിശോധിച്ചു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ, കണ്ണൂർ സിറ്റി പോലീസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, വനംവകുപ്പ്, എൻ.സി.സി., എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയ 18 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. 

ഡി.എസ്.സി, ആർമി പബ്ലിക് സ്കൂൾ, സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്, ബർണശ്ശേരി ബാൻഡുകളും പരേഡിന്റെ ഭാഗമായി. കണ്ണപുരം പോലീസ് സ്റ്റേഷൻ എസ്.ഐ. മഹേഷ് കടമ്പത്ത് പരേഡ് കമാൻഡറും തലശ്ശേരി സ്റ്റേഷൻ എസ്.ഐ ഷാഫത്ത് മുബാറക്ക് സെക്കൻഡ് ഇൻ കമാൻഡറുമായിരുന്നു.

Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.

സേനാവിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ മികച്ച പരേഡിനുള്ള ഒന്നാം സ്ഥാനം നേടി. എൻ.സി.സി സീനിയർ വിഭാഗത്തിൽ തോട്ടട ഗവ. പോളിടെക്നിക് കോളേജും, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിഭാഗത്തിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളും, സ്കൗട്ട് വിഭാഗത്തിൽ കണ്ണൂർ എസ്.എൻ ട്രസ്റ്റ് സ്കൂളും, ഗൈഡ്സ് വിഭാഗത്തിൽ പയ്യാമ്പലം ഗേൾസ് ഹയർസെക്കൻഡറി സ്കൂളും, റെഡ് ക്രോസ് വിഭാഗത്തിൽ കൂടാളി ഹയർസെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനത്തിനർഹരായി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷൻ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇലക്ടോപിച്ച്, ക്വിസ് മത്സരവിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. ഇലക്ടോപിച്ച് മത്സരത്തിൽ കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്. വിദ്യാർഥി അമൽ സെബാസ്റ്റ്യൻ, കണ്ണൂർ എസ്.എൻ കോളേജ് വിദ്യാർഥി പി.എസ്. ജന്നത്ത്, ഇരിട്ടി എം.ജി കോളേജ് വിദ്യാർത്ഥി ബി. അനുനന്ദ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 

Minister Ramachandran Kadannappally hoisting the national flag at the Kannur Collectorate ground.

ക്വിസ് മത്സരത്തിൽ ഗവ. ബ്രണ്ണൻ കോളേജ് വിദ്യാർഥികളായ കെ.സി. ദ്രുപത്, പൃഥ്വി പവിത്രൻ എന്നിവർക്കാണ് ഒന്നാം സ്ഥാനം. കണ്ണൂർ ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികളായ കൃഷ്ണേന്ദു എം. നായർ, എൻ.ആർ. സുമയ്യ, പൂർണ്ണ ശ്രീനിവാസൻ എന്നിവർ രണ്ടാം സ്ഥാനവും, തളിപ്പറമ്പ് സർ സയ്യിദ് കോളജ് വിദ്യാർഥികളായ കെ.പി. ആദ്യ, ഡി. അഞ്ജന, ശിവാനി എസ്. ബിജു എന്നിവർ മൂന്നാം സ്ഥാനവും നേടി. തുടർന്ന് സംഗീത അധ്യാപകർ ദേശഭക്തിഗാനം ആലപിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻരാജ്, റൂറൽ എസ്.പി അനൂജ് പലിവാൽ, അസിസ്റ്റന്റ് കലക്ടർ എഹ്തദെ മുഫസിർ, ഡി.എഫ്.ഒ എസ്.വൈശാഖ്, എ.ഡി.എം കല ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നാടൊന്നാകെ കണ്ണൂരിൽ; നാനാത്വത്തിൽ ഏകത്വം വിളിച്ചോതി സ്വാതന്ത്ര്യദിനാഘോഷം

കണ്ണൂർ: ഒൻപത് സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഒത്തുചേർന്നപ്പോൾ കണ്ണൂരിലെ സ്വാതന്ത്ര്യദിനാഘോഷം വേറിട്ട അനുഭവമായി. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആസാം, ബിഹാർ, ഒഡീഷ, രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ജയ് ഹിന്ദ്, വാഴ്ക വാഴ്ക, ആസാദി സിന്ദാബാദ്, ബോലോ ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഉയർന്നത് കൗതുകമുണർത്തി.

ഗാന്ധി യുവമണ്ഡലം സംസ്ഥാന കമ്മിറ്റിയും നേതാജി പബ്ലിക് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യസമര സ്മൃതി ജ്യോതി തെളിയിക്കൽ' ചടങ്ങാണ് ഈ വേറിട്ട ആഘോഷത്തിന് വേദിയായത്.

കണ്ണൂർ യുദ്ധസ്മാരക സമിതി ചെയർമാനും വിമുക്തഭടനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കൗമുദി ടീച്ചർ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ രഞ്ജിത്ത് സർക്കാർ സ്വാതന്ത്ര്യസമര സ്മൃതി ഭാഷണം നടത്തി. 

ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന സെക്രട്ടറി സൗമി മട്ടന്നൂർ, സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് പാണപ്പുഴ, നേതാജി ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി കറുപ്പ് സ്വാമി തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂരിലെ ഈ വേറിട്ട സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Kannur Independence Day celebrations highlight diversity and unity.

#IndependenceDay #Kannur #UnityInDiversity #Kerala #RamachandranKadannappally #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia