MV Govindan | 'വിശ്വാസികൾ വർഗീയതയെ ചെറുത്ത് തോൽപിക്കണം', ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് ഗോവിന്ദൻ മാസ്റ്റർ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വ്യാപാരികളും, ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളുമെല്ലാം ഒറ്റ വേഷം ധരിച്ച് ക്ലീനിങ് മുതൽ കാവൽപ്പണി വരെ ചെയ്യുന്നു
മട്ടന്നൂർ: (KVARTHA) ഹജ്ജ് കർമ്മം ചെയ്യുമ്പോഴും തിരിച്ചു വന്നാലും വിശ്വാസികളുടെ മനസ്സിൽ വർഗീയതക്കെതിരായ നിലപാട് ശക്തിപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവിച്ചു. കണ്ണൂർ എയർപോർട്ടിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് ഹാജിമാരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസിക്ക് വർഗീയ വാദിയാവാൻ കഴിയില്ലെന്നും വർഗീയവാദിക്ക് മതമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. മതവിശ്വാസം മുറുകെ പിടിച്ചു ജീവിക്കാനുള്ള ജനാധിപത്യപരമായ വിശ്വാസികളുടെ അവകാശം സംരക്ഷിക്കപ്പെടണം. എല്ലാ മതവിശ്വാസവും സംരക്ഷിക്കപ്പെടണമെന്നതാണ് സി.പി.എമ്മിൻ്റെ നിലപാട് എന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ നിസാർ അതിരകം സ്വാഗതവും ഹജ്ജ് കമ്മിറ്റി മെമ്പർ പി.ടി അക്ബർ നന്ദിയും പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ക്യാമ്പ് സന്ദർശിച്ചു.