Hajj | വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ; കണ്ണൂർ ഹജ്ജ് ക്യാമ്പിൽ 722 തീർത്ഥാടകരെത്തി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശനിയാഴ്ച വൈകീട്ട് പുറപ്പെടുന്ന വിമാനത്തിലെ ഹാജിമാർ വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെത്തും.
മട്ടന്നൂർ: (KVARTHA) വെള്ളിയാഴ്ച രാവിലെയും രാത്രിയുമായി പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 തീർത്ഥാടകർ കണ്ണൂർ ഹജ്ജ് ക്യാമ്പിലെത്തി. കണ്ണൂരിൽ നിന്നുള്ള അഞ്ചാമത്തെയും ആറാമത്തെയും വിമാനങ്ങളാണ് വെള്ളിയാഴ്ച പുറപ്പെടുന്നത്.
വെള്ളിയാഴ്ച രാവിലെ 6.10 ന് പുറപ്പെടുന്ന എസ് വി 5699 നമ്പർ വിമാനത്തിൽ 167 പുരുഷൻമാരും 194 സ്ത്രീകളുമാണ്. ഇതിൽ ദമ്പതികളോടൊപ്പം ഒമ്പത് മാസം പ്രായമായ ആൺ കുട്ടിയും പുണ്യഭൂമിയിലേക്ക് പോകുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 11.25 ന് പുറപ്പെടുന്ന എസ് വി 5693 നമ്പർ വിമാനത്തിൽ 180 പുരുഷൻമാരും 181 സ്ത്രീകളും വ്യാഴാഴ്ച ക്യാമ്പിലെത്തി. കണ്ണൂർ ക്യാമ്പിൽ ഏറ്റവും കൂടുതൽ പുരുഷൻമാരായ തീർത്ഥാടകർ എത്തിയതും വ്യാഴാഴ്ചയാണ്. രണ്ട് വിമാനങ്ങളിലുമായി 347 പുരുഷൻമാരുണ്ട്.
പുരുഷൻമാർക്ക് നേരത്തെ ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ സൗകര്യം ക്യാമ്പിൽ വ്യാഴാഴ്ച ഒരുക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് പുറപ്പെടുന്ന വിമാനത്തിലെ ഹാജിമാർ വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെത്തും.