SWISS-TOWER 24/07/2023

Hajj | കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നാലാമത്തെ സംഘം പുലർച്ചെ പുറപ്പെടും

 

 
fourth group will leave from kannur hajj camp in the morning
fourth group will leave from kannur hajj camp in the morning


295 സ്ത്രീകളും 66 പുരുഷൻമാരു മടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ക്യാമ്പിലെത്തിയത്. ഇവരിൽ 228 പേർ മെഹ്റമില്ലാത്ത സ്ത്രീകളാണ്


 

മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിലെ നാലാമത്തെ വിമാനം 360 തീർത്ഥാടകരുമായി ബുധനാഴ്ച രാവിലെ പുറപ്പെടും. എസ്. വി. 5191 നമ്പർ വിമാനം ബുധനാഴ്ച രാവിലെ 5.15 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. ബുധനാഴ്ച പുറപ്പെടേണ്ട തീർത്ഥാടകർ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ക്യാമ്പിലെത്തിരുന്നു. ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബറിൻ്റെ നേതൃത്വത്തിൽ സംഘാടക സമിതി അവരെ സ്വീകരിച്ചു. 

Aster mims 04/11/2022

fourth group will leave from kannur hajj camp in the morning

295 സ്ത്രീകളും 66 പുരുഷൻമാരു മടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ക്യാമ്പിലെത്തിയത്. ഇവരിൽ 228 പേർ മെഹ്റമില്ലാത്ത സ്ത്രീകളാണ്. ക്യാമ്പിലെത്തിയ ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ദ പരിശോധനക്ക് റഫർ ചെയ്തു. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ഇവരുടെ യാത്ര റദ്ദ് ചെയ്യേണ്ടി വന്നു. ഇതനുസരിച്ച് 360 തീർത്ഥാടകരാണ് ഇന്നലെ യാത്രാ രേഖ കൈപ്പറ്റിയത്. മെഹ്റമില്ലാത്തവർ ഉൾപ്പെടെ സ്ത്രീകൾ കൂടുതൽ ഉള്ളതിനാൽ ഒരു വനിത ഉൾപ്പെടെ രണ്ട് ഹജ്ജ് വളണ്ടിയർമാരാണ് ഇവരെ അനുഗമിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia