Wayanad | പ്രിയങ്ക ഗാന്ധിയോ അതോ ആര്യാടൻ ഷൗക്കത്തോ, വയനാട്ടിൽ ആരാകും കോൺഗ്രസ് സ്ഥാനാർഥി?
May 21, 2024, 23:37 IST
/ കെ ആർ ജോസഫ്
(KVARTHA) വയനാട്ടിൽ ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നിലവിൽ വയനാട്ടിലെ എം.പി ആയ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിന് ശേഷം സോണിയാ ഗാന്ധി ഒഴിയുന്ന യു.പിയിലെ റായ് ബറേലിയിൽ കൂടി മത്സരിക്കാൻ തീരുമാനിച്ചതാണ് ഇതിന് കാരണം. രാഹുൽ ഗാന്ധി ഇപ്പോൾ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിക്കുമെന്ന് ഉറപ്പാണ്. കാരണം, രണ്ടും കോൺഗ്രസ് അനുകൂല മണ്ഡലങ്ങൾ തന്നെയാണ്. അതിനാൽ ഇവ രണ്ടിലും വിജയിച്ചാൽ രാഹുലിന് ഏതെങ്കിലും ഒരു മണ്ഡലം ഒഴിയേണ്ടി വരും. അങ്ങനെ വന്നാൽ അത് വയനാട് ആയിരിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
അല്ലെങ്കിൽ രാഹുലിന് വിജയിക്കുമെന്ന് ഉറപ്പുള്ള വയനാട് ഉപേക്ഷിച്ച് റായ്ബറേലിയിൽ കൂടി മത്സരിക്കേണ്ട കാര്യമില്ലായിരുന്നല്ലോ. കോൺഗ്രസിൻ്റെ അമരക്കാരൻ എന്നുള്ള നിലയിൽ ഹിന്ദി മേഖലയിൽ ചുവടുറപ്പിക്കുകയാണ് രാഹുലിൻ്റെ ലക്ഷ്യമെന്ന് കരുതുന്നു. അങ്ങനെ വന്നാൽ റായ്ബറേലി നിലനിർത്തിക്കൊണ്ട് വയനാട് ഉപേക്ഷിക്കാനാവും രാഹുൽ തീരുമാനിക്കുക. അങ്ങനെയെങ്കിൽ വൈകാതെ വയനാട്ടിൽ ഒരു ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. അപ്പോൾ ആരായിരിക്കും ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി എന്നതിനെചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
വയനാട് ലോക്സഭാ മണ്ഡലം രൂപീകൃതമായിട്ട് അധികം നാളായിട്ടില്ല. മുൻപ് ഈ മണ്ഡലം കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു. അതിന് ശേഷം പുതുതായി രൂപപ്പെട്ടതാണ് വയനാട്. രൂപീകൃതമായ ശേഷം ഈ മണ്ഡലം എന്നും കോൺഗ്രസിൻ്റെ കയ്യിൽ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെയാണ് അമേഠിക്കൊപ്പം ഈ മണ്ഡലവും രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തത്. 2019 ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ തോറ്റെങ്കിലും വയനാട്ടിൽ നിന്ന് നാല് ലക്ഷം അധികം വോട്ടുകൾക്ക് അദ്ദേഹം ജയിക്കുകയായിരുന്നു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലം കൂടിയാണ് വയനാട്.
മുസ്ലിം ലീഗും ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ മത്സരിക്കാനാണ് സാധ്യതകൾ എറെ. അങ്ങനെ വന്നാൽ രാഹുൽ ഗാന്ധിയുടെ സഹോദരിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയ്ക്ക് വയനാട്ടിൽ നറുക്ക് വീഴാൻ സാധ്യത ഏറെയാണ്. ഇക്കുറി അമേഠിയിലോ, റായ്ബറേലിയിലോ പ്രിയങ്കയ്ക്ക് മത്സരിക്കാൻ സാധിക്കുമായിരുന്നിട്ടും അവർ ഇവിടെയൊന്നും മത്സരിക്കാതെ പ്രചാരണത്തിൽ സജീവമാകുകയായിരുന്നു. അത് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കിൽ അവിടെ മത്സരിക്കാനാണെന്ന് കരുതുന്നവർ കുറവല്ല.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന പക്ഷം വലിയ വിയർപ്പൊന്നും ഒഴുക്കാതെ പാർലമെൻ്റിൽ കടന്നു കൂടാനും പറ്റും. വയനാട് ഉപേക്ഷിച്ചെന്ന പരാതിയും വയനാട്ടിലെ ജനങ്ങളിൽ നിന്ന് രാഹുലിന് കേൾക്കേണ്ടിയും വരില്ല. ഒരേപോലെ അമ്മയ്ക്കും മകനും സഹോദരിക്കും എംപി ആയിരിക്കുകയും ചെയ്യാം. ഇനി അത് അല്ല, പ്രിയങ്കാ ഗാന്ധി മത്സരിക്കാതെ പാർട്ടി പ്രവർത്തനത്തിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പകരം ഇവിടെനിന്ന് ഒരാളെ കോൺഗ്രസിന് കണ്ടെത്തെണ്ടി വരും. മുസ്ലിം സമുദായാംഗങ്ങൾ കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ ആ വിഭാഗത്തിൽ നിന്ന് ഒരാളായിരിക്കും മത്സരിക്കാൻ സാധ്യത.
കോൺഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, എംഎം ഹസൻ എന്നിവരുടെ പേരുകളാണ് ആ നിലയിൽ വയനാട്ടിൽ ഉയർന്നു വരുന്നത്. രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിക്കുന്നില്ലായിരുന്നെങ്കിൽ ഹസനാണ് സ്ഥാനാർത്ഥി എന്നാണ് പറഞ്ഞു കേട്ടത്. ഹസൻ്റെ പ്രായം ഒരു പ്രശ്നമാണ്. ഹസൻ സ്ഥാനാർത്ഥിയായി വന്നാൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഒരുപാട് എതിർപ്പുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. അതിനാൽ ചെറുപ്പം മുൻ നിർത്തി ആര്യാടൻ ഷൗക്കത്ത് അവസാനനിമിഷം വയനാട്ടിൽ എത്തുമെന്ന് ചിന്തിക്കുന്നവരാണ് ഏറെ, അല്ലെങ്കിൽ പ്രിയങ്ക തന്നെയാവും. കാത്തിരുന്ന് കാണാം വയനാട്ടിൽ പ്രിയങ്കയോ ആര്യാടൻ ഷൗക്കത്തോ എന്ന്.
Keywords: News, News-Malayalam-News, National, Election-News, Lok-Sabha-Election-2024, Priyanka Gandhi or Aryadan Shoukath, who will be Congress candidate in Wayanad?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.