PM Modi | വരാണസിയില്‍ 3-ാം ഊഴം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു

 


വരാണസി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ പങ്കെടുത്തു. വരാണസിയില്‍ നിന്നാണ് മൂന്നാം ഊഴം തേടി മോദി പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അജയ് റായിയാണ് മോദിയുടെ എതിരാളി.

PM Modi | വരാണസിയില്‍ 3-ാം ഊഴം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു
 
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടിലും പ്രധാനമന്ത്രി പ്രാര്‍ഥന നടത്തിയിരുന്നു. അവിടെ നിന്ന് ബോടുവഴിയാണ് നമോ ഘാട്ടില്‍ എത്തിയത്. തുടര്‍ന്ന് കാല ഭൈരവ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. ഇതിന് ശേഷം കലക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഉത്തരേന്തന്‍ഡ്യയിലെ ഹിന്ദു മത വിശ്വാസ പ്രകാരം മംഗള കര്‍മങ്ങള്‍ക്ക് അനുയോജ്യമായ പുഷ്യ നക്ഷത്ര മുഹൂര്‍ത്തത്തില്‍ ആണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പണം. ഗംഗ സപ്തമി ദിനമായ ചൊവ്വാഴ്ച നരേന്ദ്ര മോദി ഗംഗ സ്നാനം നടത്തുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഗംഗ ദേവി ഭൂമിയില്‍ പുനര്‍ ജനിച്ച ദിവസം എന്ന വിശ്വാസത്തില്‍ ആണ് ഗംഗ സപ്തമി ആഘോഷിക്കുന്നത്. സപ്തമികളില്‍ ഏറ്റവും അതി ശുഭകരമായ ദിവസം ആണ് ഗംഗ സപ്തമി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്തി പുഷ്‌കര്‍ സിംഗ് ധാമി, മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ് ഗഢ് മുഖ്യമന്ത്രി വിഷണു ദേവ് സായി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, രാജസ്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവര്‍ മോദിയുടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരും നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം വാരണാസിയിലെ രുദ്രാക്ഷ കണ്‍വന്‍ഷന്‍ സെന്ററില്‍ ബിജെപി പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുക്കും. കഴിഞ്ഞദിവസം വരാണസിയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയിരുന്നു. 2019ല്‍ 6,74,664 വോടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്നും മോദി നേടിയിരുന്നത്. ജൂണ്‍ ഒന്നിന് വരാണസിയില്‍ വോടെടുപ്പ് നടക്കും. ഇത്തവണ 400 സീറ്റ് നേടി ബിജെപി മൂന്നാമതും അധികാരത്തില്‍ വരുമെന്നാണ് പാര്‍ടി പറയുന്നത്.

Keywords: PM Modi files nomination papers in Varanasi for Lok Sabha Elections, top NDA leaders join in show of strength, Varanasi, News, PM Modi, Files Nomination Papers, Lok Sabha Election, Collectorate, BJP, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia