

● ചേലക്കരയിൽ 6 സ്ഥാനാർഥികൾ
● വയനാട്ടിൽ 16 പേരും മത്സരിക്കുന്നു
● പാലക്കാട് മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ മത്സരരംഗത്ത്
പാലക്കാട്: (KVARTHA) നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഡോ. പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ചു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചത്.
പാലക്കാട് മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. ബുധനാഴ്ച ഒരു സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
ചേലക്കരയിൽ ഡിഎംകെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചത്. വയനാട്ടില്‍ 16 പേരാണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കെത്തിയ ഡോ. പി സരിൻ കോഴിക്കോട് മെഡികൽ കോളജിൽനിന്ന് 2007ൽ എംബിബിഎസ് പാസായിരുന്നു.
#PalakkadByElection #LDFCandidate #DrPSarin #StethoscopeSymbol #KeralaPolitics #ElectionNews