CAA | സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി
May 15, 2024, 21:31 IST
ന്യൂഡെൽഹി: (KVARTHA) പുതിയ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെ തുടർന്ന് പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല ന്യൂഡൽഹിയിൽ ചില അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രധാന സവിശേഷതകൾ എടുത്തുപറയുകയും ചെയ്തു. പോസ്റ്റ്സ് വകുപ്പ് സെക്രട്ടറി, ഡയറക്ടർ (ഐബി), രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
2024 മാർച്ച് 11-ന് കേന്ദ്ര ഗവൺമെൻ്റ് പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 വിജ്ഞാപനം ചെയ്തു. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. ഇവർ മതത്തിൻ്റെ പേരിലുള്ള പീഡനത്തിൻ്റെ പേരിലോ അത്തരം പീഡനങ്ങളെ ഭയന്നോ 2014 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ എത്തിയവർ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
തപാൽ വകുപ്പ് സീനിയർ സൂപ്രണ്ട് / സൂപ്രണ്ട് ചെയർമാനായുള്ള ജില്ലാതല കമ്മിറ്റികൾ (ഡിഎൽസി) രേഖകൾ വിജയകരമായി പരിശോധിച്ച ശേഷം അപേക്ഷകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിയമാനുസൃത നടപടികൾക്ക് ശേഷം ഡിഎൽസികൾ ഡയറക്ടറുടെ (സെൻസസ് ഓപ്പറേഷൻ) നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവേർഡ് കമ്മിറ്റിക്ക് അപേക്ഷകൾ കൈമാറി. അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ പോർട്ടൽ വഴിയാണ് നിർവഹിച്ചത്.
ഡൽഹിയിലെ സെൻസസ് ഓപ്പറേഷൻ ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റി കൃത്യമായ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 14 അപേക്ഷകർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചു. അതനുസരിച്ച്, ഈ അപേക്ഷകർക്ക് ഡയറക്ടർ (സെൻസസ് ഓപ്പറേഷൻ) സർട്ടിഫിക്കറ്റുകൾ അനുവദിച്ചു.

Keywords: News, News-Malayalam-News, National, Citizenship-Act, First set of citizenship certificates after notification of Citizenship (Amendment) Rules, 2024 issued.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.