Kottiyoor | ആനകളും സ്ത്രീകളും പിൻവാങ്ങി; ഇനി കൊട്ടിയൂരിൽ ഗൂഢ പൂജയുടെ നാളുകൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊട്ടിയൂർ: (KVARTHA) ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയുരിലെ വൈശാഖ മഹോത്സവം പരിസമാപ്തിയിലേക്ക്. മകം നാളിൽ ഉച്ചശീവേലിയോടെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിലെ അഞ്ചാം ഘട്ടം അവസാനിച്ചു. ഉച്ച ശീവേലിയും ആനയൂട്ടും നടന്നതോടെ അക്കരെകൊട്ടിയൂരിൽ നിന്നും ആനകളും സ്ത്രീകളും, വിശേഷ വാദ്യങ്ങളും പിൻവാങ്ങി. ഇതോടെ ഉത്സവത്തിന്റെ ആറാം ഘട്ടം ആരംഭിച്ചു.

ഉച്ചയോടെ മുഴക്കുന്ന് നല്ലൂർ ഗ്രാമത്തിൽ നിന്നും കുലാല സ്ഥാനികരുടെ നേതൃത്വത്തിൽ നടന്ന കലം വരവ് സന്ധ്യയോടെ കൊട്ടിയൂരിൽ എത്തിച്ചേർന്നു. വ്യാഴാഴ്ച ഉച്ചവരെയായിരുന്നു സ്ത്രീകൾക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. വ്യാഴാഴ്ചയും പുലർച്ചെ മുതലേ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ സ്ത്രീകൾ മടങ്ങേണ്ടതുള്ളതുകൊണ്ട് സ്ത്രീകൾക്ക് ദർശനത്തിനായി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
ഞായറാഴ്ചയാണ് ഉത്സവത്തിലെ ചതുശ്ശത നിവേദ്യങ്ങളിൽ നാലാമത്തേതായ അത്തം ചതുശ്ശതം നടക്കുക. വാളാട്ടവും, കുടപതികളുടെ തേങ്ങയേറും കലശപൂജയും അന്നാണ് നടക്കുക. കലശപൂജവരെ നിത്യപൂജകൾ തുടരുമെങ്കിലും കൊട്ടിയൂരിൽ പ്രത്യേക ആരാധനകളോ പ്രത്യേക പൂജകളോ ഇല്ല. രാത്രിയോടെ കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിച്ച് കലശപൂജാ ചടങ്ങുകൾ തുടങ്ങി. തിങ്കളാഴ്ച തൃക്കലശാട്ട് നടക്കുന്നതോടെ സ്വയംഭൂ അഷ്ടബന്ധം കൊണ്ട് മൂടും. ഇതോടെ 11 മാസക്കാലം അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല.