ഇസ്ലാമിക പൈതൃകം മുറുകെ പിടിച്ച് മുന്നേറുന്ന സമസ്തയുടെ പ്രവർത്തനത്തിൽ ഒരു നൂറ്റാണ്ടിനിടെ പരാതികളില്ലെന്ന് യു ടി ഖാദർ

 
UT Khader speaking at Samastha event in Mangaluru
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കർണാടകയിലും സമസ്തയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
● സമസ്ത സന്ദേശയാത്ര സമാപന സമ്മേളനത്തിൽ പത്ത് ലക്ഷം രൂപയുടെ ഉപഹാരം കൈമാറി.
● രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് ജിഫ്രി തങ്ങളുടെ സന്ദേശ പ്രയാണം വഴിയൊരുക്കും.
● പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.

മംഗളൂരു: (KVARTHA) പണ്ഡിതർ എന്നും സമൂഹത്തെ തലയുയർത്തി നടക്കാനാണ് പഠിപ്പിക്കുന്നതെന്നും പണ്ഡിതന്മാരാൽ ആർക്കും തലതാഴ്ത്തേണ്ടി വരുന്നില്ലെന്നും കർണാടക സ്പീക്കർ യു ടി ഖാദർ പറഞ്ഞു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ മംഗളൂരുവിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

‘സമസ്തയുടെ പ്രവർത്തനമുള്ള സമൂഹത്തിൽ തീവ്രവാദം, വിദ്വേശം തുടങ്ങിയവയ്ക്ക് വളരാൻ കഴിയില്ല. ഇസ്ലാമിക പൈതൃകം മുറുകെ പിടിച്ച് മുന്നേറുന്ന സമസ്തയുടെ പ്രയാണത്തിൽ ഒരു നൂറ്റാണ്ടിനിടെ ഒരാക്ഷേപമോ പരാതിയോ ഉണ്ടായിട്ടില്ല. സാധാരണക്കാരിലേക്ക് മതത്തിന്റെ മൂല്യങ്ങൾ എത്തിച്ചതും അവരെ സംസ്കരിച്ചെടുത്തതും സമസ്ത പണ്ഡിതന്മാരാണ്. 

അവരുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കേരളത്തിൽ മാത്രമല്ല, കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ലോകമെമ്പാടും സമസ്തയുടെ സ്വാധീനം കാണാനാകും. കർണാടകയിൽ സമസ്തയ്ക്ക് വലിയ കരുത്തുണ്ട്. ഇത്തരം സമ്മേളനങ്ങളിലൂടെ അത് കൂടുതൽ പ്രകടമാകും. മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൽപ്പിച്ചാണ് ജിഫ്രി തങ്ങളുടെ സന്ദേശ പ്രയാണം അവസാനിക്കുന്നത്. അത് ഈ രാജ്യത്ത് വലിയ മാറ്റങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കും’ – യു ടി ഖാദർ പറഞ്ഞു.

UT Khader speaking at Samastha event in Mangaluru

അടയാർ കണ്ണൂരിൽ നടന്ന സമാപന സമ്മേളനത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി പ്രാർഥന നടത്തി. കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ ആമുഖ ഭാഷണം നിർവഹിച്ചു. കെ എസ് അലി തങ്ങൾ കുമ്പോൽ, ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സ്ഥാനവസ്ത്രവും തലപ്പാവുമണിയിച്ചു.

ജാഥാ ഉപനായകരായ എം ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജാഥാ ഡയറക്ടർ കെ ഉമർ ഫൈസി മുക്കം, കോർഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കെക്കാട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, കെ പി സി സി സെക്രട്ടറി ഇനായത് അലി എന്നിവർ സംസാരിച്ചു. 

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ വിഷയാവതരണം നടത്തി. യു ടി ഇഫ്തിഖാർ അലി 10 ലക്ഷം രൂപയുടെ ഉപഹാരം സമസ്തയ്ക്ക് കൈമാറി. 

UT Khader speaking at Samastha event in Mangaluru

കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ വി അബ്ദുറഹ്മാൻ മുസ്ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, അബ്ദുല്ല ഫൈസി കൊടക്, സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി, ശരീഫ് ബാഖവി കണ്ണൂർ, അലവി ഫൈസി കുളപ്പറമ്പ്, ഒളവണ്ണ അബൂബക്കർ ദാരിമി, ബഷീർ ഫൈസി ചീക്കോന്ന്, ജാഥാ അസിസ്റ്റന്റ് കോർഡിനേറ്റർ കെ മോയിൻ കുട്ടി മാസ്റ്റർ, മൂസ ഹാജി സുംഗതഘട്ട തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സമസ്തയുടെ ഈ മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കാൻ ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Karnataka Speaker UT Khader highlights the role of scholars in society at the Samastha Centenary Message Journey finale.

#UTKhader #Samastha #JifriThangal #Mangaluru #CentenaryCelebration #IslamicScholars

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia