Kanwar yatra | അഹിന്ദുവായ യുവാവ് കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നതിനെതിരെ സ്വന്തം മതത്തിലുള്ളവര്‍ രംഗത്ത്; ബന്ധം ഉപേക്ഷിക്കുമെന്ന് ഭാര്യ

 


ന്യൂഡെല്‍ഹി: (www.kvartha.com) കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത് വലിയ പുണ്യമായി ഒരു കൂട്ടം ഹൈന്ദവ വിശ്വാസികള്‍ കരുതുന്നു. എന്നാല്‍ അന്യമതസ്ഥനായ യുവാവ് സ്വന്തം ഇഷ്ടപ്രകാരം കന്‍വാറിനൊപ്പം പങ്കെടുക്കാന്‍ ആഗ്രഹിച്ചപ്പോള്‍, അയാളുടെ മതത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണം. അങ്ങനെ ചെയ്താല്‍ തല്ലിക്കൊല്ലുമെന്ന് പറഞ്ഞതായും ആരോപിക്കുന്നു.
 
Kanwar yatra | അഹിന്ദുവായ യുവാവ് കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നതിനെതിരെ സ്വന്തം മതത്തിലുള്ളവര്‍ രംഗത്ത്; ബന്ധം ഉപേക്ഷിക്കുമെന്ന് ഭാര്യ

 
യുവാവിനെതിരെ ഭാര്യയും രംഗത്ത് വരികയും താന്‍ വിവാഹമോചനം നേടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ കുടുംബവും ഇല്ലാതാകുമെന്ന അവസ്ഥയിലെത്തി. ഇതോടെ യുവാവ് പൊലീസിനെ സമീപിച്ചു. എന്തായാലും കന്‍വാറിനൊപ്പം പോകുമെന്ന ഉറച്ച നിലപാടിലാണ് യുവാവ്.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. കര്‍ഹാല്‍ നിവാസിയായ നൗശാദ് എന്ന യുവാവ് ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നയാളാണെന്നാണ് വിവരം. സാവനില്‍, കന്‍വാറിനൊപ്പം ചേര്‍ന്ന് ശിവന് ജലാഭിഷേകം നടത്താനാണ് യുവാവിന്റെ ആഗ്രഹം. 'ഞങ്ങള്‍ ബിത്തൂരില്‍ നിന്ന് കന്‍വാര്‍ യാത്രയുടെ ഭാഗമാകും. ഇതിന്റെ പേരില്‍ എന്റെ മതത്തില്‍പ്പെട്ട ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി. കന്‍വാറിന്റെ ഭാഗമായാല്‍ തല്ലുമെന്ന് പറഞ്ഞു, ഉപേക്ഷിക്കുമെന്ന് ഭാര്യയും പറയുന്നു. എന്ത് വിലകൊടുത്തും കന്‍വാര്‍ ചെയ്യും, പൊലീസ് സുരക്ഷ നല്‍കണം. എസ്പിയുടെ അടുത്ത് പോയി അപേക്ഷ നല്‍കി. സുരക്ഷ നല്‍കാന്‍ സര്‍കിള്‍ ഓഫീസറെ അദ്ദേഹം വിളിച്ചിരുന്നു.' യുവാവിനെ ഉദ്ധരിച്ച് ടൈംസ് നൗ നവഭാരത് റിപോര്‍ട് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia