Appointment | ടി ടി കെ ദേവസ്വം പ്രസിഡന്റായി ടി പി വിനോദ് കുമാർ
നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുടെ ഭരണാധികാരം ടി.ടി.കെ ദേവസ്വത്തിനാണ്.
തളിപ്പറമ്പ്: (KVARTHA) ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ചൊവ്വ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും പൊതുപ്രവർത്തകനുമായ ടി.പി. വിനോദ്കുമാർ മഴൂർ സ്വദേശിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
മൂന്ന് മലബാർ ദേവസ്വം ബോർഡ് നോമിനികളും അഞ്ച് പാരമ്പര്യ ട്രസ്റ്റിമാരും ഉൾപ്പെടെ എട്ടംഗങ്ങളാണ് ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയിൽ ഉള്ളത്. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം തുടങ്ങിയ നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുടെ ഭരണാധികാരം ടി.ടി.കെ ദേവസ്വത്തിനാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുൾപ്പെടെ 16 ഓളം ക്ഷേത്രങ്ങളുടെ ഭരണസമിതിയാണ് ടി.ടി.കെ ദേവസ്വം.