Regret | അജ്മാനിലെ തെയ്യക്കോലം: ഖേദം പ്രകടിപ്പിച്ച് കോലധാരികൾ
![Performers express regret for controversial Theyyam performance in Ajman](https://www.kvartha.com/static/c1e/client/115656/uploaded/d3f5d644532a3e900bbaf231fb6afb05.jpg?width=730&height=420&resizemode=4)
![Performers express regret for controversial Theyyam performance in Ajman](https://www.kvartha.com/static/c1e/client/115656/uploaded/d3f5d644532a3e900bbaf231fb6afb05.jpg?width=730&height=420&resizemode=4)
● 2024 നവംബർ 24 നാണ് യുഎഇയിലെ അജ്മാനിൽ ഒരു വിഭാഗം തെയ്യക്കോലങ്ങൾ കെട്ടിയാടിയത്.
● വാർത്താസമ്മേളനത്തിൽ കെ.പി. പ്രസൂൺ പെരുവണ്ണാൻ, കെ.പി. ജയരാജൻ പെരുവണ്ണാൻ, ഒ.പി. പ്രകാശ്, ബിജു നടുവിൽ, എ.പി. വിജേഷ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) യുഎഇയിലെ അജ്മാനിലുള്ള പ്രവാസികളായ ചില ഭക്തർ നടത്തിയ കളിയാട്ട മഹോത്സവത്തിൽ തെയ്യക്കോലങ്ങൾ കെട്ടിയാടിയതിന്റെ പേരിൽ വിവിധ സമുദായങ്ങളിലെ വിശ്വാസികൾക്കും സ്ഥാനികർക്കും ഉണ്ടായ വിഷമതയിൽ ഖേദം പ്രകടിപ്പിക്കുന്നതായി കോലം ധരിച്ച കനലാടിമാർ.
ഇത്തരം പ്രവൃത്തികൾ ഭാവിയിൽ തങ്ങൾ ആവർത്തിക്കില്ലെന്ന് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കുകയും ചെയ്തു. 2024 നവംബർ 24 നാണ് യുഎഇയിലെ അജ്മാനിൽ ഒരു വിഭാഗം തെയ്യക്കോലങ്ങൾ കെട്ടിയാടിയത്.
വിശ്വാസികൾ ദൈവിക പരിവേഷത്തിൽ കാണുന്ന തെയ്യക്കോലങ്ങളെ പ്രദർശന വസ്തുവാക്കിയെന്ന വിശ്വാസികളുടെ അഭിപ്രായത്തെ ഉൾക്കൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് കോലങ്ങൾ കെട്ടിയാടിയ കനലാടിമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി. പ്രസൂൺ പെരുവണ്ണാൻ, കെ.പി. ജയരാജൻ പെരുവണ്ണാൻ, ഒ.പി. പ്രകാശ്, ബിജു നടുവിൽ, എ.പി. വിജേഷ് എന്നിവർ പങ്കെടുത്തു.
#Theyyam, #Ajman, #KeralaCulture, #UAE, #Controversy, #CulturalFestival