Uroos Mubarak | താജുല്‍ ഉലമാ 9-ാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

 


എട്ടിക്കുളം: (www.kvartha.com) താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ ഒന്‍പതാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. താജുല്‍ ഉലമ മഖാം സിയാറതിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ പട്ടുവം കെ പി അബൂബകര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
           
Uroos Mubarak | താജുല്‍ ഉലമാ 9-ാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

മധുസൂദനന്‍ എംഎല്‍എ മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ സാദാത് തങ്ങള്‍, സയ്യിദ് മശ്ഹൂദ് തങ്ങള്‍, സയ്യിദ് മുസ്അബ് തങ്ങള്‍, പികെ അലിക്കുഞ്ഞി ദാരിമി, പി അബ്ദുല്‍ ഹഖീം സഅദി, കെഎം അബ്ദുല്ല കുട്ടി ബാഖവി, കെപി യൂസുഫ് ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജുനൈദ് അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് യാസീന്‍ തങ്ങള്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ ഹമീദ് ഫൈസി കില്ലൂര്‍, അബ്ദുര്‍ റസാഖ് സഅദി പാപ്പിനിശ്ശേരി, ഇസ്മാഈല്‍ എംടിപി, സിറാജ് ഇരിവേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
         
Uroos Mubarak | താജുല്‍ ഉലമാ 9-ാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

ഉച്ചക്ക് നടന്ന വളപട്ടണം, മാടായി, മാട്ടൂല്‍ തങ്ങള്‍, രാമന്തളി, ഏഴിപ്പള്ളി, തലക്കാല്‍ പള്ളി, മഖാം സിയാറതുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ഹൈദ്രൂസ് തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ശാഫിഈ ബാഅലവി, സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കി. കെ അബ്ദുറശീദ് നരിക്കോട് സ്വാഗതവും എസ് പി നാസിം ഹാജി നന്ദിയും പറഞ്ഞു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സ്വലാത് മജ്ലിസില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇസ്മായില്‍ മദനി തങ്ങള്‍ ഉജിറ, സയ്യിദ് സിദ്ദീഖ് തങ്ങള്‍ മുറാ, സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചി തങ്ങള്‍ വളപട്ടണം, സയ്യിദ് ബിശ്ര് തങ്ങള്‍, ഇസ്മാഈല്‍ ബുഖാരി മദനി നൂജി, ഇസ്മാഈല്‍ മദനി അലക്ക, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, എസ് പി ഹംസ സഖാഫി, അബ്ദുല്ലത്വീഫ് ഷിമോഗ, അഹ്മദലി ബെണ്ടിച്ചാല്‍, ഉസ്മാന്‍ സഅദി പട്ടോരി, എസ് കെ ഖാദര്‍ ഹാജി മുടിപ്പു, ശംസുദ്ദീന്‍ സഅദി ഗൂഢല്ലൂര്‍, നിസാര്‍ അതിരകം തുടങ്ങിയവര്‍ സംബന്ധിച്ചു. പി പി മുഹമ്മദ് കുഞ്ഞി മൗലവി പരിയാരം സ്വാഗതവും അബ്ദുല്‍ കരീം സഅദ് മുട്ടം നന്ദിയും പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 6.30ന് നടക്കുന്ന മഹ്‌ളറതുല്‍ ബദ്രിയ്യ മജ്‌ലിസിന് സഅദുല്‍ അമീന്‍ അഹ്‌സനി നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ട് മണിക്ക് ശാദുലി റാത്തീബ് ആരംഭിക്കും. പെരുമ്പ യൂസുഫ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര റാത്തീബിന് നേതൃത്വം നല്‍കും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ബുര്‍ദ മജ്‌ലിസ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അബ്ദുല്‍ സമദ് അമാനി പട്ടുവം, അനസ് ഹംസ അമാനി, അഷ്‌റഫ് പെരുമുഖം നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.

6.30ന് ആരംഭിക്കുന്ന തിദ്കാറെ ജീലാനി സംഗമം പി പി അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. 29ന് രാവിലെ 6.30ന് നടക്കുന്ന മന്‍ഖൂസ് മൗലിദ് മജ്‌ലിസിന് അബ്ദുല്‍ റസാഖ് സഅദി പടപ്പേങ്ങാട് നേതൃത്വം നല്‍കും. സയ്യിദ് മുസ്ഹബ് അല്‍ ബുഖാരി ആമുഖ പ്രസംഗം നടത്തും. ഒമ്പത് മണിക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ജലാലിയ്യ റാതീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.

10 മണിക്ക് ആരംഭിക്കുന്ന മദനി സംഗമം സയ്യിദ് അബൂബകര്‍ സദ്ദീഖ് മുറ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബൂബകര്‍ ചെറുകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. പണ്ഡിത ദൗത്യം എന്ന വിഷയം സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങളും ലഹരിക്കെതിരെ മുത്വലിബ് മദനി കുറ്റ്യാടിയും വിഷയം അവതരിപ്പിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി കെ കെ മദനി ഗൂഡല്ലൂര്‍ വിവിധ പദ്ധതികള്‍ അവതരിപ്പിക്കും. രണ്ട് മണിക്ക് താജുല്‍ ഉലമ മൗലിദ് ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിതങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കും മുഹമ്മദ് ബാദുശ സഖാഫി ആലപ്പുഴ ഉദ്‌ബോധനം നടത്തും.

മൂന്ന് മണിക്ക് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിക്കും. അഞ്ച് മണിക്ക് സമാപന പ്രാര്‍ത്ഥന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അനുസ്മരണം പ്രഭാഷണവും നടത്തും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, മന്ത്രി അഹ്മദ് ദേവര്‍കോവില്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം വി അബ്ദുര്‍ റഹ്മാന്‍ ബാഖവി പരിയാരം, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, മുസ്തഫ ദാരിമി കടാങ്കോട് , കെ വൈ നിസാമുദ്ദീന്‍ ഫാളിലി, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, യു ടി ഖാദര്‍ എം എല്‍ എ, മുഹമ്മദ് ഷാഫി സഅദി ബെഗ്ലൂര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഡോ. അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, കരീം ഹാജി കൈതപ്പാടം, മോണു ഹാജി കണച്ചൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറയും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Religion, Programme, Thajul Ulama, Thajul Ulama 9th Uroos Mubarak, Thajul Ulama 9th Uroos Mubarak begins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia