വിവിഐപികൾക്ക് വന്നിറങ്ങാൻ ഹെലിപാഡ് ഒരുങ്ങുന്നു; രാജരാജേശ്വര ക്ഷേത്രത്തിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ

 
Building constructed for Pooja Store

Photo: Special Arrangement

ADVERTISEMENT

● 2.10 കോടി രൂപ ചെലവിൽ 500 വർഷം പഴക്കമുള്ള ക്ഷേത്ര ഗോപുരം പുതുക്കി പണിയുന്നു
● വിവിഐപികൾക്ക് വന്നിറങ്ങാൻ ക്ഷേത്ര പരിസരത്ത് ഹെലിപാഡ് നിർമിക്കുന്നത് പരിഗണനയിൽ
● 40 യൂണിറ്റ് ആധുനിക ശൗചാലയ കോംപ്ലക്സിൻ്റെ നിർമാണം ഉടൻ ആരംഭിക്കും
● കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണവും ഡ്രൈനേജ് നിർമാണവും നടത്തും

കണ്ണൂർ: (KVARTHA) ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടിടികെ ദേവസ്വം പ്രസിഡൻ്റ് വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർമാരായ കെ സുനിൽ, വിനയൻ എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തിയും മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഓരോ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത്.

Aster mims 04/11/2022

 എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ വിനയൻ നേരത്തെ ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്ററായും സുനിൽ തളിപ്പറമ്പ നഗരസഭ എഞ്ചിനീയറായും സേവനമനുഷ്ഠിച്ച് പരിചയമുള്ളവരാണ്. ഇവർക്ക് സർവ പിന്തുണയുമായി ദേവസ്വം പ്രസിഡൻ്റ് വിനോദ് കുമാറും രംഗത്ത് വന്നതോടെയാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത്.

ക്ഷേത്ര ഗോപുര പുനർനിർമാണം

500 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്ര ഗോപുരം പുതുക്കി പണിയുന്നതിൻ്റെ ആരംഭം കുറിച്ചു കഴിഞ്ഞു. തകർന്ന ഗോപുരത്തിൻ്റെ ജോലി ഭീമനടിയിലെ കുഞ്ഞിരാമൻ മണിയാണിയാണ് ഏറ്റെടുത്തത്. 2.10 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. 

പഴയ രൂപത്തിൽ മാറ്റം വരുത്താതെ പുനർനിർമിക്കാനാണ് പ്ലാൻ തയ്യാറാക്കിയത്. ക്ഷേത്ര ഭൂമിയിൽ നിന്നുള്ള കല്ല് ഉപയോഗിച്ച് ഗോപുരം പണിയുന്നതാണ് ഉചിതമെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതരുടെ ഉപദേശം മാനിച്ച് ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തുള്ള പാറ പ്രദേശത്തെ മേൽമണ്ണ് നീക്കി ചെങ്കല്ല് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഗസ്റ്റ് ഹൗസും ശൗചാലയ കോംപ്ലക്സും

ഗസ്റ്റ് ഹൗസിന് മുന്നിലെ ഗ്രൗണ്ടിൽ 40 യൂണിറ്റ് ആധുനിക ശൗചാലയ കോംപ്ലക്സിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. ഇതിന് ഡിപിആർ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഇവിടെ സ്ഥിതി ചെയ്യുന്ന ഗസ്റ്റ് ഹൗസിൽ മൂന്നാംനില പണിയാൻ അനുമതി ലഭിക്കുകയും കരാർ നൽകുകയും ചെയ്തു കഴിഞ്ഞു. 

20 വർഷമായി മുടങ്ങിക്കിടന്ന കാഞ്ഞിരങ്ങാട്ടെ ഗസ്റ്റ് ഹൗസിൻ്റെ നിർമാണവും പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചെങ്കൽ വിരിച്ച റോഡിൽ ഇൻ്റർലോക്ക് പാകാനും ഡ്രൈനേജ് നിർമാണം നടത്താനുമുള്ള പ്രവൃത്തി കരാർ കൊടുത്തിട്ടുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.

ഹെലിപാഡും വെങ്കല ശിവപ്രതിമയും

ഇന്ത്യയിലെ വിവിഐപിമാർ സന്ദർശിക്കുന്ന ക്ഷേത്രമായി രാജരാജേശ്വര ക്ഷേത്രം മാറിയതോടെ ഒരു ഹെലിപാഡ് നിർമിക്കണമെന്ന ആവശ്യവും സജീവ പരിഗണനയിലാണ്. ഈ രംഗത്തെ വിദഗ്ധരുമായി ക്ഷേത്ര ഭാരവാഹികളും ഉദ്യോഗസ്ഥ പ്രമുഖരും ഈ കാര്യം ചർച്ച ചെയ്യുന്നുണ്ട്. 

ക്ഷേത്ര തിരുമുറ്റത്ത് മൊട്ടമ്മൽ രാജൻ സമർപ്പിച്ച കൂറ്റൻ വെങ്കല ശിവപ്രതിമ കാണാൻ ആയിരങ്ങളാണ് ഒരു വർഷത്തിനകം ഇവിടെ എത്തിയത്. ഇതിന് പുറമെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് ഫീസ് പിരിക്കുന്നതിനും ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിന് സമീപം പൂജാ സ്റ്റോർ ആരംഭിക്കുന്നതിനും പൊതുജനങ്ങളിൽ നിന്നും ടെൻഡർ വിളിച്ചിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The Taliparamba Rajarajeshwara Temple in Kannur is undergoing massive development projects worth crores. The renovation of the 500-year-old temple gopuram has commenced under contractor Kunhiraman Maniyani with a budget of Rs 2.10 crore, preserving its traditional architecture using laterite stones. 

#Taliparamba #RajarajeshwaraTemple #KannurNews #KeralaTemples #TempleRenovation #VVIPHelipad #KeralaNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia