SWISS-TOWER 24/07/2023

മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങണം; മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ച് വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്; സ്വാമി സന്ദീപാനന്ദ ഗിരി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.09.2021) മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങണം. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ച് വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തിവിട്ട നര്‍കോടിക് ജിഹാദ് വിഷയത്തില്‍ പരിഹാസം നിറഞ്ഞ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി.

മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങണം; മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ച് വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്; സ്വാമി സന്ദീപാനന്ദ ഗിരി

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തിവിട്ട നര്‍കോടിക് ജിഹാദ് വിഷയം കേരളത്തില്‍ പലവിധത്തിലുള്ള ചര്‍ചകളിലേക്കും വഴിവച്ചിരുന്നു. അനുകൂലിച്ചും എതിര്‍ത്തും വിവിധ മേഖലകളിലുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെട്ട് പരിഹാസവുമായി സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

പോസ്റ്റ് ഇങ്ങനെ;

'മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്.' പരിഹാസത്തോടെ അദ്ദേഹം കുറിച്ചു.

അതേസമയം നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ് സഹായം ചോദിച്ചാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന് നടന്‍ സുരേഷ്‌ഗോപി എംപിയും വ്യക്തമാക്കി. അല്ലാതെ ഓടിച്ചെന്ന് മൈകെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു.

 

 Keywords: S wami Sandeepananda Giri facebook post against narcotics, Thiruvananthapuram, News, Religion, Criticism, Trending, Facebook Post, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia