Supreme Court | 'ഇത് 21-ാം നൂറ്റാണ്ടാണ്, മതത്തിന്റെ പേരിൽ നമ്മൾ എവിടെ എത്തി?'; വിദ്വേഷ പ്രസംഗങ്ങളിൽ ശക്തമായ പ്രതികരണങ്ങളുമായി സുപ്രീം കോടതി
Oct 21, 2022, 18:35 IST
ന്യൂഡെൽഹി: (www.kvartha.com) മുസ്ലീം സമുദായങ്ങള്‍ക്കെതിരെയുളള വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും തടയണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ ശക്തമായ പ്രതികരണങ്ങളുമായി സുപ്രീം കോടതി. 'ഇത് 21-ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നമ്മൾ എവിടെ എത്തി?', കോടതി ചോദിച്ചു. മത-നിഷ്പക്ഷത പാലിക്കേണ്ട ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ് സ്ഥിതിവിശേഷമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വ്യാഴാഴ്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാനങ്ങളിൽ നിന്ന് പ്രതികരണം തേടിയിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും നോടീസ് അയച്ചു.
രാജ്യത്തുടനീളമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും സംഭവങ്ങളിൽ സ്വതന്ത്രവും വിശ്വസനീയവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശഹീൻ അബ്ദുല്ല എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇടപെടല്‍ വേണമെന്നും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
ത്രിദിന സന്ദർശനത്തിനിടെ യുഎൻ സെക്രടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇൻഡ്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെയും വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളെയും വിമർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, വിഷയത്തിൽ ശക്തമായ അഭിപ്രായങ്ങളുമായി സുപ്രീം കോടതി വെള്ളിയാഴ്ച രംഗത്തെത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.