1908-ൽ തലശ്ശേരിയിലെത്തിയപ്പോൾ ശ്രീനാരായണ ഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയും ഘോഷയാത്രയായി തലശ്ശേരി ജഗന്നാഥ ക്ഷേത്ര മ്യൂസിയത്തിൽ എത്തിച്ച് കൈമാറി
ADVERTISEMENT
● കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. പി ജയേന്ദ്രൻ കോഴിക്കോട്ടെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണിത്.
● കൊയിലാണ്ടി നന്തി അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്ന് നന്തി, പയ്യോളി, വടകര, മാഹി, സൈദാർ പള്ളി, കണ്ണിച്ചിറ-ടെമ്പിൾ ഗേറ്റ് റോഡ് വഴി ഘോഷയാത്രയായാണ് ഇവ എത്തിച്ചത്.
● സാംസ്കാരിക സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു; കാരായി രാജൻ എം എൽ എ അധ്യക്ഷനായി.
കണ്ണൂർ: (KVARTHA) കേരളത്തിൻ്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയും ഇനി തലശ്ശേരി ജഗന്നാഥ ക്ഷേത്ര മ്യൂസിയത്തിൽ സൂക്ഷിക്കും. തലശ്ശേരിയിൽ വന്നപ്പോൾ ഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയുമാണ് ഗുരു സ്ഥാപിച്ച ക്ഷേത്ര മ്യൂസിയത്തിലേക്ക് ഘോഷയാത്രയോടെ കൊണ്ടുവന്ന് കൈമാറിയത്. കൊയിലാണ്ടി നന്തി അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്നാണ് ഗുരുവിൻ്റെ ഓർമകൾ പേറുന്ന ഈ വസ്തുക്കൾ തലശ്ശേരിയിലെത്തിച്ചത്.
ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി 1908-ൽ ഗുരു തലശ്ശേരിയിൽ എത്തിയപ്പോൾ ടെമ്പിൾ ഗേറ്റിലെ അറക്കളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടിൽ താമസിച്ചപ്പോൾ കിടക്കാനും വിശ്രമിക്കാനും ഉപയോഗിച്ചതാണ് ഈ കട്ടിലും ചാരുകസേരയും. കോഴിക്കോട് ദേവഗിരി സെയിൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ അദ്ദേഹത്തിൻ്റെ കോഴിക്കോട്ടെ വീട്ടിൽ സൂക്ഷിച്ചതായിരുന്നു ഇവ. കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രൊഫ. പി. ജയേന്ദ്രൻ അന്തരിച്ചത്.
നന്തി, പയ്യോളി, വടകര, മാഹി, സൈദാർ പള്ളി, കണ്ണിച്ചിറ-ടെമ്പിൾ ഗേറ്റ് റോഡ് വഴിയാണ് ഘോഷയാത്രയായി സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുശേഷിപ്പുകൾ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയത്.
മതസാഹോദര്യ സന്ദേശമുയർത്തി സാംസ്കാരിക സമ്മേളനം
തുടർന്ന് ക്ഷേത്രാങ്കണത്തിൽ സാംസ്കാരിക സമ്മേളനവും നടത്തി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പറവൂർ രാകേഷ് തന്ത്രികൾ ഭദ്രദീപം തെളിച്ചു. മന്ത്രി സണ്ണി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരു മാനവരാശിക്ക് നൽകിയത് മതസാഹോദര്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും ദർശനമാണെന്നും ഗുരുവിനെ പുതുതലമുറ ഇനിയും പഠിക്കണമെന്നും മന്ത്രി പറഞ്ഞു.
കാരായി രാജൻ എം.എൽ.എ. അധ്യക്ഷനായി. ധർമചൈതന്യ സ്വാമി അനുഗ്രഹഭാഷണം നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായി. ഗോകുലം ഗോപാലൻ, അരയാക്കണ്ടി സന്തോഷ്, സ്വാമി സുരേശ്വരാനന്ദ, സ്വാമി പ്രേമാനന്ദ, മേൽശാന്തി രാമചന്ദ്രൻ, ജ്ഞാനോദയ യോഗം പ്രസിഡൻ്റ് കെ. സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചരിത്രപ്രാധാന്യമുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The cot and armchair used by Sree Narayana Guru during his 1908 visit to Thalassery for the Jagannath Temple consecration were handed over to the temple museum in a procession from Koyilandy Nandi Annapoorneswari Temple. Previously preserved by the late Prof. P. Jayendran, the relics were received amid a cultural conference inaugurated by Minister Sunny Joseph.
#Kvartha #SreeNarayanaGuru #JagannathTemple #Thalassery #KannurNews #CulturalKerala #MalayalamNews #KeralaHeritage #AmmuNews
