Thrissur-Pooram | സുഹൃത്തിന്റെ തോളിലിരുന്ന് പൂരക്കാഴ്ചകള്‍ കണ്ട യുവതിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; പങ്കുവച്ചത് മന്ത്രി അടക്കമുള്ളവര്‍
May 13, 2022, 15:36 IST
തൃശൂര്‍: (www.kvartha.com) സുഹൃത്തിന്റെ തോളിലിരുന്ന് പൂരക്കാഴ്ചകള്‍ കണ്ട യുവതിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മന്ത്രി ആര് ബിന്ദു അടക്കമുള്ളവരാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ടൊയോട കംപനിയിലെ ജീവനക്കാരായ കൃഷ്ണപ്രിയയും രേഷ്മയും സുഹൃത്ത് സുധീപിനൊപ്പമാണ് പൂരം കാണാനെത്തിയത്. മൂവരും തൃശൂര്‍ സ്വദേശികളാണ്.
സുധീപിന്റെ ചുമലിലേറി കൃഷ്ണപ്രിയ കുടമാറ്റത്തിന്റെ ദൃശ്യവിസ്മയം മതിവരുവോളം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇത്തവണ കുടമാറ്റം അടുത്തുനിര്‍ത്തി കാണിക്കുമെന്ന് കൃഷ്ണപ്രിയയ്ക്ക് രേഷ്മ വാഗ്ദാനം ചെയ്തിരുന്നു.
വാഗ്ദാനം പാലിക്കാന്‍ പൂരം പാസ് കാലേ കൂട്ടി സംഘടിപ്പിക്കുകയും ചെയ്തു. തെക്കോട്ടിറക്കത്തിന് മൂന്നുമണിക്കൂര്‍ മുമ്പുതന്നെ മൂവരും തെക്കേ ഗോപുരനടയില്‍ എത്തി. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ രേഷ്മയോടും കൃഷ്ണപ്രിയയോടും സ്ത്രീകള്‍ക്കായി അനുവദിച്ച ബാരികേഡ് കെട്ടിയ ഭാഗത്തേക്ക് മാറാന്‍ നിര്‍ദേശിച്ചു. ഇതോടെ കുടമാറ്റം കാണാന്‍ കഴിയില്ലെന്ന സങ്കടത്തിലായിരുന്നു കൃഷ്ണപ്രിയ.
ഇതോടെ മതില് ചാടാമെന്നായി രേഷ്മ. എന്നാല്‍ പൊലീസ് പിടിക്കുമെന്ന് സന്ദീപ് പറഞ്ഞതോടെ അതില്‍ നിന്നും പിന്‍വാങ്ങി. എന്തുവന്നാലും കുടമാറ്റം കണ്ടിട്ടേ മടങ്ങൂ എന്ന തീരുമാനത്തില്‍ മൂന്നുപേരും ഉറച്ചുനിന്നു.
എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുടമാറ്റം കാണാന്‍ കഴിഞ്ഞില്ല. ഉയരമുള്ളവര്‍ മുന്നില്‍ നിന്നപ്പോള്‍ കാഴ്ചയ്ക്ക് തടസമാകുകയും ചെയ്തു. ഇതോടെയാണ് തന്റെ തോളില്‍ കയറി നിന്ന് കുടമാറ്റം കാണാന്‍ സന്ദീപ് കൃഷ്ണപ്രിയയോട് നിര്‍ദേശിച്ചത്. കിട്ടിയ അവസരം കളയാതെ കൃഷ്ണപ്രിയ അത് സ്വീകരിക്കുകയും കുടമാറ്റം കണ്‍കുളിര്‍ക്കെ ആസ്വദിക്കുകയും ചെയ്തു. മേളത്തിന്റെ ആവേശത്തില്‍ അവള് കൈകള്‍ ഉയര്‍ത്തിവീശി.
ഇതിനിടെ ആണ്‍കുട്ടിയുടെ തോളിലിരുന്ന് ഒരു പെണ്‍കുട്ടി കുടമാറ്റം ആസ്വദിക്കുന്നത് കാമറകള്‍ കയ്യോടെ ഒപ്പിയെടുത്തു. ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. മൂന്നു സുഹൃത്തുക്കളും വ്യാഴാഴ്ച രാവിലെ തേക്കിന് കാട് മൈതാനിയില്‍ തങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പൂരക്കാഴ്ചകള്‍ കണ്ട സ്ഥലത്തെത്തി ആഹ്ലാദം പങ്കുവച്ചു.
Keywords: Social media captures footage of a young woman watching Kudamattam on a friend's shoulder; Shared by including Minister, Thrissur-Pooram, Thrissur, News, Festival, Religion, Woman, Friends, Kerala, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.