മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ തയ്യാറെന്ന് ശോഭാ സുരേന്ദ്രന്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 15.03.2021) മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ തയ്യാറെന്നറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് എതിരായിട്ടുള്ള സമരത്തിന് നേതൃത്വം കൊടുത്ത, വിശ്വാസികളെ വേദനിപ്പിച്ച ഒരു വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും ശോഭ കുറ്റപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ തയ്യാറെന്ന് ശോഭാ സുരേന്ദ്രന്‍
Aster_MIMS അത്തരത്തിലുള്ള ഒരാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കണമെന്നുള്ള ആവശ്യത്തെ തുടര്‍ന്നു മാത്രമാണ് മത്സരിക്കുന്നില്ല എന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയതെന്നും ഈ മാറ്റം പാര്‍ടി നേതൃത്വത്ത അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമല പ്രശ്‌നം ഏറ്റവുമധികം ചര്‍ച്ചയാകുന്ന മണ്ഡലമാണ് കഴക്കൂട്ടമെന്നും ദേവസ്വം മന്ത്രിക്കെതിരെയുള്ള മത്സരം വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കണമെന്ന് തന്നോട് ഒരുപാട് പേര്‍ ആവശ്യപ്പെട്ടിരുന്നു എന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

Keywords:  Sobha Surendran says she is ready to contest against Minister Kadakampally Surendran in Kazhakoottam, Thrissur, News, Politics, Sabarimala Temple, Religion, Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia