Religion | പൊന്നാനിയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം 518-ാം ആണ്ടുനേർച്ച ഫെബ്രുവരി 12ന് തുടങ്ങും


● അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ
● സമൂഹ സിയാറത്ത്, ഖുർആൻ പാരായണം, മൗലിദ് പാരായണം എന്നിവ ഉണ്ടാകും
● അന്നദാനം, പ്രാർത്ഥന, സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും
പൊന്നാനി: (KVARTHA) വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 518-ാം ആണ്ടുനേർച്ച ഫെബ്രുവരി 12ന് പൊന്നാനിയിൽ ആരംഭിക്കും. പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്റയിലാണ് സൈനുദ്ദീൻ മഖ്‌ദൂം അന്ത്യവിശ്രമം കൊള്ളുന്നത്. വലിയ ജുമുഅത്ത് പള്ളി സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
അക്ബർ ട്രാവൽസ് സ്പോൺസർഷിപ്പിൽ പ്രസിദ്ധീകരിച്ച പൊന്നാനി ആണ്ട് നേർച്ചയുടെ പോസ്റ്റർ പള്ളി വളപ്പിൽ പ്രകാശനം ചെയ്തു. മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ പൊന്നാനി, പള്ളി കമ്മിറ്റി ഭാരവാഹി വി സെയ്ദു മുഹമ്മദ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്, സയ്യിദ് ഫസൽ തുറാബ് ചെറുവണ്ണൂർ, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, കുഞ്ഞുമുഹമ്മദ്, അബ്ദുറഹീം ഹാജി, ഉസ്മാൻ കാമിൽ സഖാഫി, കോയ ജൗഹരി, അശ്റഫ് ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചയിൽ സമൂഹ സിയാറത്ത്, ഖുർആൻ പാരായണ പൂർത്തീകരണം, മൗലിദ് പാരായണം, കൂട്ടപ്രാർത്ഥന, അന്നദാനം, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
The 518th annual feast of Sheikh Zainuddin Makhdoom, a renowned Islamic scholar and freedom fighter, will begin in Ponnani on February 12th. The five-day event will include community ziyarat, Quran recitation, mawlid, prayers, food distribution, and cultural programs at the Ponnani Grand Mosque.
#PonnaniAandunercha, #SheikhZainuddinMakhdoom, #IslamicFestival, #KeralaCulture, #Ponnani, #AnnualFeast