Criticism | സമസ്തയ്ക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടങ്ങളിൽ നിന്നോ ഇതുവരെ ഒരു ആക്ഷേപവും കേൾക്കേണ്ടി വന്നിട്ടില്ലെന്ന് ജിഫ്രി തങ്ങൾ


● 'സമസ്തയുടെ പ്രവർത്തനങ്ങൾ സുതാര്യവും സത്യസന്ധവുമായിരുന്നു'
● 'വരക്കൽ മുല്ലക്കോയ തങ്ങളുടെ ജീവിതം മാതൃകയാക്കണം'
● 'സമസ്തയുടെ 100-ാം വാർഷികം വൻ വിജയമാക്കണം'
കോഴിക്കോട്: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാവ് സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ജീവിതം മാതൃകയാക്കണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കലില്‍ 94-ാമത് ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾ പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടങ്ങളിൽ നിന്നോ ഇതുവരെ ഒരു ആക്ഷേപവും കേൾക്കേണ്ടി വന്നിട്ടില്ല. സമസ്തയുടെ പ്രവർത്തനങ്ങൾ എപ്പോഴും സുതാര്യവും സത്യസന്ധവുമായിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ഫെബ്രുവരിയിൽ കാസർകോട് വെച്ച് നടക്കുന്ന സമസ്തയുടെ 100-ാം വാർഷിക മഹാസമ്മേളനം വൻ വിജയമാക്കണമെന്നും ജിഫ്രി തങ്ങൾ അഭ്യർത്ഥിച്ചു.
ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കെ ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി അനുഗ്രഹ ഭാഷണവും അൻവർ മുഹ്യുദ്ധീൻ ഹുദവി മുഖ്യപ്രഭാഷണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് മൗലവി, എസ്.എം.എഫ് ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, എഞ്ചിനീയർ മാമുക്കോയ ഹാജി, സയ്യിദ് നൗഫൽ തങ്ങൾ, കെ ഹംസക്കോയ ഹാജി, ഷറഫുദ്ധീൻ സൈനി, ഒ.ടി.എം സൈനി, ത്വാഹ യമാനി, യഹ്യ വെള്ളയിൽ, അബ്ദുൽ ഫത്താഹ് ദാരിമി, ഹാഫിള് ഉമർ അൻസാരി, അബ്ദുൽ ഗഫാർ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ജില്ലാ പ്രസിഡന്റുമായ എ.വി അബ്ദുറഹിമാൻ മുസ്ലിയാർ സ്വാഗതവും സമസ്ത ജനറൽ മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
ഈ വാർത്തയെ നിങ്ങളുടെ പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Syed Muhammad Jifri Muthukoya Thangal praises Samasta's integrity and transparency, announcing the grand 100th-anniversary celebration to be held in Kasaragod.
#Samasta #KeralaNews #JifriMuthukoyaThangal #SamastaCentenary #KasaragodNews #KeralaUlama