Aravana | ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

 




പത്തനംതിട്ട: (www.kvartha.com) കീടനാശിനി പ്രശ്‌നം ഉയര്‍ന്നുവന്നതോടെ ശബരിമലയില്‍ നിര്‍ത്തിവച്ച അരവണ വിതരണം പുനഃരാരംഭിച്ചു. പുലര്‍ചെ മൂന്നര മുതലാണ് ഏലക്ക ഇല്ലാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. 

കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് ബുധനാഴ്ച അരവണ വിതരണം നിര്‍ത്തിവച്ചത്. അരവണ വിതരണം നിര്‍ത്തിവെച്ചത് ബുധനാഴ്ച എത്തിയ ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.

ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. 

അതേസമയം ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോള്‍ അന്വേഷണം. കോടതി ബുധനാഴ്ച ഈ സാധ്യത തേടിയിരുന്നു.

Aravana | ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി


അതേസമയം, അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം 707157 ടിന്‍ അരവണയാണ് സീല്‍ ചെയ്തത്. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്. 

ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ നീക്കം.

Keywords:  News,Kerala,State,Pathanamthitta,Sabarimala,Sabarimala Temple,pilgrimage, Shabarimala Pilgrims,Religion,Food,Top-Headlines,Trending, Sabarimala Aravana without cardamom distribution starts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia