ആവേശം അതിരുവിട്ടു: 'തട്ടും വെള്ളാട്ടം' തെയ്യത്തിനിടെ നീലേശ്വരം സ്വദേശി ബോധരഹിതനായി വീണു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തെയ്യത്തിൽ നിന്ന് തട്ട് വാങ്ങാനും ആവേശത്തിലാക്കാനും വിശ്വാസികൾ ചുറ്റും നിൽക്കാറുണ്ട്.
● വാളും പരിചയുമേന്തി കെട്ടിയാടുന്ന തെയ്യം കാഴ്ചക്കാരെ പരിച കൊണ്ട് തട്ടി മാറ്റുന്നത് പതിവാണ്.
● പൂമാരുതൻ മലനാട് കാണാൻ വന്ന ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനായാണ് അറിയപ്പെടുന്നത്.
● ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തരെ രക്ഷിച്ചു എന്നാണ് ഐതിഹ്യം.
● പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്.
നീലേശ്വരം: (KVARTHA) പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം നടന്നത്. പൂമാരുതൻ വെള്ളാട്ടത്തിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീഴുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തുകൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരുക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
'തട്ടും വെള്ളാട്ടം' എന്ന പേരിൽ അറിയപ്പെടുന്ന ഈ തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റുന്നതാണ് പതിവ്. തെയ്യത്തിൽ നിന്ന് തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികൾ ആർപ്പുവിളികളുമായി ചുറ്റും കൂടി നിൽക്കാറുണ്ട്. ഇങ്ങനെ നിന്നതിനിടയിലാണ് മനുവിന് തട്ടേറ്റത്.
മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തരെ രക്ഷിച്ചു എന്നാണ് ഐതിഹ്യം.
പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രധാനമായും പൂമാല ഭഗവതിയെ ആരാധിക്കുന്നിടത്ത് പൂമാരുതൻ കെട്ടിയാടാറുണ്ട്.
ഈ തെയ്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: Young man faints after being hit by the ritual 'thatt' of Poomaruthan Theyyam at a temple in Nileshwaram.
#Theyyam #Nileshwaram #Poomaruthan #ThattumVellattam #KeralaCulture
