ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗുജറാതിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോര്‍ബി: (www.kvartha.com 16.04.2022) ഹനുമാന്‍ ജയന്തി ദിനത്തില്‍ ശനിയാഴ്ച ഗുജറാതിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗുജറാതിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു

വര്‍ഷങ്ങളായി ഷിംലയില്‍ സ്ഥാപിച്ച സമാനമായ ഹനുമാന്റെ വലിയ പ്രതിമയാണ് കാണുന്നത്. രണ്ടാമത്തേത് മോര്‍ബിയില്‍ സ്ഥാപിച്ചു. രാമേശ്വരത്തും പശ്ചിമ ബന്‍ഗാളിലും രണ്ട് പ്രതിമകള്‍ കൂടി സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും' അനാച്ഛാദന ചടങ്ങ് നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ഹനുമാന്‍ജി ചാര്‍ ധാം' പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം നാല് ദിശകളിലായി നിര്‍മിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് ഈ പ്രതിമ. പടിഞ്ഞാറ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

2010ല്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് ഈ പരമ്പരയിലെ ആദ്യ പ്രതിമ സ്ഥാപിച്ചത്. മൂന്നാമത്തെ പ്രതിമയുടെ പണി തെക്ക് രാമേശ്വരത്ത് ആരംഭിച്ചതായും പിഎംഒ അറിയിച്ചു.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാംകഥ സംഘടിപ്പിക്കാറുണ്ട്. ഭാഷ എന്തുമാകട്ടെ, രാംകഥയുടെ ആത്മാവ് ദൈവത്തോടുള്ള ഭക്തിയോടെ എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഇതാണ് ഭാരതീയ വിശ്വാസത്തിന്റെ ശക്തി, നമ്മുടെ ആത്മീയത, നമ്മുടെ സംസ്‌കാരം, കൂടാതെ നമ്മുടെ പാരമ്പര്യം' എന്നും മോദി കൂട്ടിച്ചേര്‍ത്തു.

'തിന്മയുടെ മേല്‍ നന്മ സ്ഥാപിക്കേണ്ട കാര്യം വന്നപ്പോള്‍, ശ്രീരാമന്‍, കഴിവുണ്ടായിട്ടും, എല്ലാവരേയും കൂട്ടിക്കൊണ്ടുപോയി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെയും ബന്ധിപ്പിക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കി. അതിനാണ് എല്ലാവരുടെയും പരിശ്രമം' എന്നും മോദി പറഞ്ഞു.

ഹനുമാന്‍ ജയന്തി ഹിന്ദു ദൈവമായ ഹനുമാന്റെ ഭക്തര്‍ അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹനുമാന്‍ ജയന്തി ശനിയാഴ്ച ആഘോഷിക്കുകയാണ്.

Keywords: PM Modi unveils 108-ft tall Lord Hanuman statue in Gujarat's Morbi, Gujrath, News, Religion, Birthday Celebration, Prime Minister, Narendra Modi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script