Pictures | വിവാദ പ്രസംഗം നടത്തുന്നതിന് മുമ്പ് തലശേരി ആര്‍ച് ബിഷപ്പിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) റബറിന്റെ വില 300 രൂപയായി കേന്ദ്രസര്‍കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശേരി അതിരൂപതാ ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് ബിജെപി നേതാക്കളെ കണ്ടതിന് ശേഷമാണെന്ന് ആക്ഷേപം. ആര്‍ച് ബിഷപ്പും ബിജെപി നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്.
              
Pictures | വിവാദ പ്രസംഗം നടത്തുന്നതിന് മുമ്പ് തലശേരി ആര്‍ച് ബിഷപ്പിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ചൊവ്വാഴ്ച ബിഷപ്പ് ഹൗസിലെത്തി ബിജെപി നേതാക്കള്‍ പാംപ്ലാനിയെ കണ്ടിരുന്നു. ഞായറാഴ്ചയായിരുന്നു കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിക്ക് വോട് നല്‍കുമെന്ന് ആലക്കോട് നടന്ന കര്‍ഷക സംഗമത്തിനിടെ ബിഷപ്പ് പ്രസംഗിച്ചത്. പ്രസ്താവനയ്ക്കു രണ്ടുദിവസം മുന്‍പ് ബിഷപ്പിനെ കണ്ടതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസും ന്യൂനപക്ഷ മോര്‍ച ഭാരവാഹികളും സ്ഥിരീകരിച്ചിട്ടുണ്ട്.
          
Pictures | വിവാദ പ്രസംഗം നടത്തുന്നതിന് മുമ്പ് തലശേരി ആര്‍ച് ബിഷപ്പിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത്

സാധാരണ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബിഷപ്പിനെ കണ്ടതെന്നും ഇതിനിടെ കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും പ്രതിസന്ധികളെ കുറിച്ച് ചര്‍ച ചെയ്തുവെന്നും നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച ബിഷപ്പിന്റെ വിവാദ പ്രസംഗം വന്നതിന് പിന്നാലെ ബിജെപി കണ്ണൂര്‍ ജില്ലാകമിറ്റിയുടെ ഫേസ്ബുക് പേജില്‍ ബിഷപ്പിനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബിഷപ്പിന്റെ പ്രസ്താവനെയെ സ്വാഗതം ചെയ്യുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Thalassery, Top-Headlines, Controversy, Controversial Statements, Political-News, Politics, BJP, Religion, Pictures of BJP leaders visiting archbishop before delivering controversial speech out.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script