Festival | ചെറുതാഴം കോക്കാട് ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവത്തിന് 11ന് കൊടിയേറും 

 
Perungaliyatta Mahotsavam at Cheruthazham Kochat
Perungaliyatta Mahotsavam at Cheruthazham Kochat

Photo: Arranged

●  രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപി, ഗോകുലം ഗോപാലൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
● വൈകുന്നേരം 6.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 
● രാത്രി 11.30 ന് മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കലും 12 മണിക്ക് വെറ്റിലാചാരവും നടത്തും.

കണ്ണൂർ: (KVARTHA) ചെറുതാഴം കോക്കാട് ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവം 11 മുതൽ 14 വരെ നടക്കും. ആദ്യ ദിവസം വൈകീട്ട് 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപി, ഗോകുലം ഗോപാലൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

12ന് പുലര്‍ച്ചെ പുലിയൂര്‍ കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, കുണ്ടോറചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. വൈകുന്നേരം 6.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 9.30 ന് കലാപരിപാടികള്‍.

13 ന് കണ്ണന്‍ ദൈവം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി, കുണ്ടോറച്ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്.  വൈകുന്നേരം 6.30 ന് സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സിനിമ സംവിധായകന്‍ ജയരാജ്, പത്മശ്രീ നാരായണ പൊതുവാള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി 9.30ന് കലാപരിപാടികള്‍.

Perungaliyatta Mahotsavam at Cheruthazham Kochat

അവസാന ദിവസം പുലർച്ചെ നാല് മണിക്ക് മേലേരിക്കുള്ള വിറക് തിരുമുറ്റത്തെത്തിക്കൽ, 12 മണിക്ക് മേലേരി കയ്യേൽക്കൽ എന്നീ ചടങ്ങുകളും ഉച്ചയ്ക്ക് ഒരു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരലും നടക്കും. രാത്രി 11.30 ന് മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കലും 12 മണിക്ക് വെറ്റിലാചാരവും നടത്തും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ നാരായണൻ കുട്ടി, വർക്കിങ് പ്രസിഡന്റ് എം സി പ്രകാശൻ, ജനറൽ കൺവീനർമാരായ വി. വിജയൻ മാസ്റ്റർ, എം വി രമേശൻ എന്നിവർ പങ്കെടുത്തു.

#Perungaliyatta, #Mahotsavam, #KeralaFestival, #MuchilottBhagavathi, #CulturalEvent, #ReligiousFestival


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia