SWISS-TOWER 24/07/2023

കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണമെങ്കില്‍ യാഗം നടത്തണമെന്ന് ബി ജെ പി മന്ത്രി; പഴയകാലങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വികര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും വാദം

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 12.05.2021) യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ട് ബി ജെ പി മന്ത്രി ഉഷാ താക്കൂര്‍. മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയായ ഉഷ താക്കൂറാണ് കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജനങ്ങള്‍ നാല് ദിവസം 'യാഗ ചികിത്സ' നടത്തണമെന്ന വിചിത്രവാദവുമായി രംഗത്തെത്തിയത്.

ഇന്‍ഡോറിലെ പുതിയ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയകാലങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വികര്‍ യാഗം ചെയ്യാറുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ നിര്‍ദേശം.

കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണമെങ്കില്‍ യാഗം നടത്തണമെന്ന് ബി ജെ പി മന്ത്രി; പഴയകാലങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വികര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും വാദം

'പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകര്‍വ്യാധികളില്‍ നിന്ന് രക്ഷ നേടാനായി പഴയ കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവര്‍ക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ല' എന്നും ഉഷ താക്കൂര്‍ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം ആദ്യം കുട്ടികളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനെ നേരിടാന്‍ മധ്യപ്രദേശ് സര്‍കാര്‍ പൂര്‍ണമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും വിജയകരമായി കോവിഡിനെ മറികടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ ഇന്‍ഡോര്‍ വിമാനത്താവളത്തിലെ പ്രതിമയ്ക്ക് മുന്നില്‍ കോവിഡിനെ തുടച്ചു നീക്കാനായി ഉഷാ താക്കൂര്‍ പരസ്യമായി പൂജ നടത്തിയതും വിവാദമായിരുന്നു.

Keywords:  'Perform yagna, Covid third wave won't touch India': MP minister Usha Thakur, Madhya pradesh, News, Minister, Religion, BJP, Health, Health and Fitness, Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia