

● തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അവർ ക്ഷേത്രത്തിലെത്തിയത്.
● ക്ഷേത്രം മാനേജർ നാരായണപിടാരരും ജീവനക്കാരും അവരെ സ്വീകരിച്ചു.
● ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സി. നാരായണനും ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ: (KVARTHA) ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം പത്മജാ വേണുഗോപാൽ മാടായിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പത്മജാ വേണുഗോപാൽ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം മാനേജർ നാരായണപിടാരരും ജീവനക്കാരും ചേർന്ന് അവരെ സ്വീകരിച്ചു. മാടായിക്കാവിലെ പ്രധാന വഴിപാടുകളിലൊന്നായ ശത്രുസംഹാരപൂജയും പത്മജ നടത്തി.
ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സി. നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. സനൽകുമാർ, മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കൻ, മുരളിധരൻ, രാജീവൻ എന്നിവരും പത്മജ വേണുഗോപാലിനൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക! അഭിപ്രായം താഴെ കമന്റ് ചെയ്യുക.
Article Summary: Padmaja Venugopal visits Madayikkavu Temple, performs special pooja.
#PadmajaVenugopal #MadayikkavuTemple #BJP #KeralaPolitics #TempleVisit #ShatrusamharaPooja