P Jayarajan | പിതൃതര്‍പണം: എന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് വിശദീകരിച്ച് പാര്‍ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ തള്ളി പി ജയരാജന്‍
Aug 3, 2022, 00:13 IST
തലശേരി: (www.kvartha.com) പാര്‍ടി നേതൃത്വവുമായി ഇടയുന്നുവെന്ന വ്യക്തമായ സൂചന നല്‍കി കണ്ണൂരിന്റെ ചെന്താരകമായ പി ജയരാജന്‍. പിതൃതര്‍പണ ചടങ്ങുകളില്‍ സന്നദ്ധസേവനസംഘടനകള്‍ സാന്നിധ്യമുറപ്പിക്കണമെന്ന തന്റെ ഫേസ്ബുക് അഭിപ്രായം പാര്‍ടി സഖാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്ന് സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ പി ജയരാജന്‍ വ്യക്തമാക്കി.
പാര്‍ടിയില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ താന്‍ പരിഗണിക്കുന്നില്ലെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ജയരാജന്റെ വിശദീകരണം.
ഇക്കാര്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഫേസ് ബുക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:
ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു.
പാര്‍ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതേ ആയിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല.
ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ ആര്‍ പി സി യുടെ ഹെല്‍പ് ഡെസ്‌ക് പിതൃ തര്‍പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും ജയരാജന്‍ വിശദീകരിച്ചു.
Keywords: P Jayarajan response on Pithrutharppanam, Thalassery, News, Politics, Controversy, Religion, Criticism, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.