സമസ്തയിൽ വമ്പൻ നീക്കം; നാസർ ഫൈസി കൂടത്തായി സുപ്രധാന പോഷക സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഘടനയെ മനഃപൂർവ്വം നിർജീവമാക്കുന്നുവെന്ന ആരോപണം ഉയർന്നു.
● നേതാക്കളെ അവഹേളിക്കുന്നുവെന്ന് എതിർ വിഭാഗം ആരോപിച്ചു.
● ചില പ്രഭാഷണങ്ങൾക്കെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
● തുടരാൻ താൽപര്യമില്ലെന്ന് കാണിച്ച് കത്ത് നൽകി.
കോഴിക്കോട്: (KVARTHA) സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബായുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രമുഖ നേതാവ് നാസർ ഫൈസി കൂടത്തായി രാജിവെച്ചു. ലീഗ് വിരുദ്ധ വിഭാഗം അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ നിർണായക രാജി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സമസ്തയിൽ നാസർ ഫൈസിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. സമസ്തയുടെയും അതിന്റെ നേതാക്കളെയും അവമതിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന പ്രസ്താവനകളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയെന്ന് എതിർ വിഭാഗം ആരോപിക്കുന്നു. ഇതേത്തുടർന്ന്, അദ്ദേഹത്തെ സംഘടനാപരമായ ചുമതലകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പോലും അവതരിപ്പിക്കപ്പെട്ടിരുന്നു.
സംഘടനയെ മനഃപൂർവ്വം നിർജീവമാക്കുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നു. ഇതിനിടെയാണ്, പ്രവര്‍ത്തക സമിതിയിലെ പലരും താന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ വിയോജിപ്പ് അറിയിച്ചതിനാല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം ഒഴിയുകയാണെന്നും കാണിച്ച് സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍ക്ക് നാസർ ഫൈസി കത്ത് നൽകിയിരിക്കുന്നത്.
സാദിഖലി തങ്ങളെയും മറ്റ് മുശാവറ അംഗങ്ങളെയും അധിക്ഷേപിച്ച സംഘടനാ അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് നാസർ ഫൈസി ആവശ്യപ്പെടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ.
സമസ്തയിലെ ഈ പുതിയ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടൂ.
Article Summary: Senior Samastha leader Nazar Faizi Koodathai resigns.
#Samastha #NazarFaiziKoodathai #KeralaMuslims #KeralaPolitics #SamasthaKerala #Resignation