സിഎംഎസ് ചന്തേരയുടെ ഓർമ്മയ്ക്കായി മടിയൻ തറവാട്ടിൽ നക്ഷത്രവനം പദ്ധതിക്ക് തുടക്കം

 
Nakshatravanam project inauguration in Chandera
Nakshatravanam project inauguration in Chandera

Photo: Special Arrangement

● ഗുരുപൂർണിമ ദിനത്തിൽ നക്ഷത്രവനം സമർപ്പിച്ചു. 
● 27 നക്ഷത്രങ്ങൾക്കുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. 
● തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. 
● ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാരായണത്തോടെ ചടങ്ങുകൾ തുടങ്ങി.

തൃക്കരിപ്പൂർ: (KVARTHA) കാവ് സംസ്കാര സംരക്ഷണത്തിനും കലാനുഷ്ഠാന ഗവേഷണ പഠനങ്ങൾക്കും ജീവിതം സമർപ്പിച്ച, ഫോക്‌ലോർ പഠനങ്ങൾക്ക് തുടക്കം കുറിച്ച ആദ്യകാല ഗവേഷകനായിരുന്ന സി.എം.എസ്. ചന്തേര മാഷുടെ സ്മരണയ്ക്കായി നക്ഷത്രവനം ഒരുങ്ങി. 

ചന്തേര മാഷിന്റെ ജന്മശതാബ്ദി ദശകത്തിന്റെ ഭാഗമായി ജന്മഗൃഹമായ മാടമ്പിലകമ്പടി ആരൂഢ തെയ്യസ്ഥാനമായ ചന്തേര മടിയൻ തറവാട്ടിൽ സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിലാണ് നക്ഷത്രവനം ഒരുക്കിയത്.

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്ക് കല്പിക്കപ്പെട്ട വൃക്ഷങ്ങൾ നട്ടുകൊണ്ട് ഗുരുപൂർണിമ ദിനത്തിൽ ചന്തേര ഗുരുനാഥന് സംഘവഴക്ക ഗവേഷണ പീഠം ഗുരുദക്ഷിണയായി നക്ഷത്രവനം സമർപ്പിച്ചു.

 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തന്ത്രിയും കേരള തന്ത്രി സമാജം സെക്രട്ടറിയുമായ ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സംഘവഴക്ക നക്ഷത്രവനം പദ്ധതി ഉദ്ഘാടനം ചെയ്തത്. 

ചന്തേര തറവാട് തെയ്യസ്ഥാന ജന്മാരികളായ തെക്കുംകര ബാബു കർണമൂർത്തി, കണ്ണൻ പണിക്കർ, അന്തിത്തിരിയൻ അമ്പൂഞ്ഞി എന്നിവർ സഹകാർമികരായി.

ആദ്യത്തെ പച്ചമലയാള മഹാകാവ്യമായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോഴിക്കോട് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ അഡ്വ. രവി കണ്ണോത്ത് അധ്യക്ഷത വഹിച്ചു. 

വനം വകുപ്പ് മുൻ കൺസർവേറ്റർ ഒതയോത്ത് ജയരാജ് ഐ.എഫ്.എസ്. മുഖ്യാതിഥിയായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.വി. ചന്ദ്രമതി, ഡോ. ചന്ദ്രൻ മുട്ടത്ത്, ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, പാലക്കാട് മൃഗസംരക്ഷണ വകുപ്പ് സീനിയർ ഓഫീസർ രതീശൻ അരിമ്മൽ, ഡോ. സോമരാജ രാഘവാചാര്യ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, സി.എം. രാജലക്ഷ്മി, ഗ്രാമീൺ ബാങ്ക് മുൻ മാനേജർ സി.എം. രാമചന്ദ്രൻ നായർ, ന്യൂഡൽഹി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫിനാൻഷ്യൽ അക്കൗണ്ടന്റ് സി.എം. ഗംഗാധരൻ നായർ, കൃഷ്ണപ്പാട്ടു വഴക്കം കൺവീനർ രാജേശ്വരി ചന്ദ്രൻ മൊളോളം, നാടക കലാകാരൻ എൻ. ഗോപാലൻ മാണിയാട്ട് തുടങ്ങിയവർ സംസാരിച്ചു.

നക്ഷത്രവനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Nakshatravanam project launched in Chandera, Kerala, honoring CMS Chandera.

#Nakshatravanam #CMSChandera #KeralaCulture #Folklorist #Trikkaripur #EnvironmentalProject

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia