Hajj | ഹജ്ജ് കർമങ്ങൾക്ക് തുടക്കം; തീർഥാടക ലക്ഷങ്ങൾ മിനായിൽ; അറഫ സംഗമം ശനിയാഴ്ച


തീർഥാടകർ ശനിയാഴ്ച രാവിലെ അറഫയിലേക്ക് നീങ്ങും
മക്ക: (KVARTHA) ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. തമ്പുകളുടെ നഗരി എന്നറിയപ്പെടുന്ന മിനായില്‍ രാപ്പാര്‍ക്കലോടെയാണ് ആരംഭം. രാത്രി മുതൽക്ക് തന്നെ വിശ്വാസികൾ മിനായില്‍ എത്തി തുടങ്ങിയിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ദുല്‍ഹജ്ജ് 13 വരെ ഹാജിമാര്‍ മിനായിലെ തമ്പുകളിലാണ് കഴിയുക. വെള്ളിയാഴ്ച പകലും രാത്രിയും മിനായിൽ തങ്ങുന്ന തീർഥാടകർ ശനിയാഴ്ച രാവിലെ അറഫയിലേക്ക് നീങ്ങും.
ശനിയാഴ്ചയാണ് ഹജ്ജിന്‍റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുക. സന്ധ്യയോടെ അറഫയില്‍ നിന്ന് മടങ്ങി എട്ടു കിലോമീറ്റര്‍ അകലെ ഇടത്താവളമായ മുസ്ദലിഫയിൽ രാപ്പാർക്കും. ഞായറാഴ്ചയാണ് ഞായറാഴ്ചയാണ് സഊദിയിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ബലിപെരുന്നാള്‍. ജംറയിലെ കല്ലേറും സഫാ മർവാ കുന്നുകള്‍ക്കിടയിലെ പ്രയാണവും പൂർത്തിയാക്കി ബലി കർമം നിർഹിക്കും. ഹജ്ജിന് ലോകമെമ്പാടുമുള്ള 15 ലക്ഷത്തിലധികം വിശ്വാസികൾ ഇതിനകം തന്നെ രാജ്യത്തെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
The guests of Allah continue to arrive at #Mina to spend the night. #Hajj 🕋 pic.twitter.com/MZjB0U5l5j
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) June 14, 2024
null
മക്കയിലും മദീനയിലും 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില പ്രവചിക്കപ്പെടുന്ന ചൂടുള്ള കാലാവസ്ഥയാണ് ഹജ്ജ് സീസണിൽ പ്രതീക്ഷിക്കുന്നത്. ചൂടിൻ്റെ ആഘാതം കുറയ്ക്കാൻ റോഡുകൾ, കാൽനടയാത്രക്കാരുടെ നടപ്പാതകൾ, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഫാനുകളും കുടകളുമായി സൗദി അധികൃതർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.