റാലിക്കു ശേഷം മർകസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തി മീലാദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കോഴിക്കോട്: (KVARTHA) പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനമായ റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലിയും സന്ദേശ പ്രഘോഷണവും നടന്നു. ആയിരത്തോളം വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്ത വർണാഭമായ പരിപാടിയിൽ പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ദഫ് മുട്ടിയും നബിവചനങ്ങൾ പങ്കുവെക്കുന്ന പ്ലക്കാഡുകൾ ഉയർത്തിയും സംഘം നഗരം ചുറ്റി.
റാലിക്കു ശേഷം മർകസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തി മീലാദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നടത്തിയ പ്രഭാഷണത്തിൽ മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന നബി സന്ദേശങ്ങൾ വിളംബരം ചെയ്യാനും പ്രാവർത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടിയിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മജീദ് കക്കാട്, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ കരീം ഫൈസി, അബ്ദുലത്തീഫ് സഖാഫി, അഡ്വ. മുസ്തഫ സഖാഫി, അക്ബർ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെ കെ എന്നിവർ പങ്കെടുത്തു.