നോളജ് സിറ്റി: (KVARTHA) മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) സംഘടിപ്പിച്ച 'മീം' കവിയരങ്ങിന്റെ ആറാമത് എഡിഷൻ സമാപിച്ചു. പ്രവാചകരെ പ്രമേയമാക്കി കവികളും കവിയത്രികളും അടക്കം നൂറുപേർ സ്വയം രചിച്ച കവിതകളാണ് 'മീം' കവിയരങ്ങിൽ അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നോളേജ് സിറ്റി എം ഡി ഡോ. അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
കവിയരങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയ 'അലിഫ് മീം അവാർഡ്' പി.കെ ഗോപിക്ക് സമ്മാനിച്ചു. പ്രവാചകരെ കുറിച്ച് അദ്ദേഹം രചിച്ച 'ദയ' എന്ന കവിതക്കാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്. മീമില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ഏറ്റവും മികച്ച കവിതയ്ക്ക് മീം ജൂനിയർ അവാർഡും സമ്മാനിച്ചു. മണ്ണാര്‍ക്കാട് കല്ലടി കോളജ് വിദ്യാർഥിയായ യുവകവി ഹാശിം ഷാജഹാനാണ് മീം ജൂനിയർ അവാർഡ് ലഭിച്ചിരിക്കുന്നത്. വീരാൻകുട്ടി, എസ്. ജോസഫ്, സുകുമാരൻ ചാലിഗദ്ധ തുടങ്ങി മുപ്പത്തിലധികം അതിഥികളാണ് കവിയരങ്ങിൽ പങ്കെടുത്തത്.
#KeralaLiterature #PoetryEvent #MarkazKnowledgeCity #VIRAS #IslamicLiterature #CulturalFestival