മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം സമർപ്പിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് വഴിപാട് നടത്തിയത്.
● മമ്മൂട്ടിയുടെ 'ആയുരാരോഗ്യത്തിനുവേണ്ടി ഉത്രം നക്ഷത്രത്തിൽ' ആയിരുന്നു വഴിപാട്.
● അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ബിജുവിന്റെ ചികിത്സ ഏറ്റെടുത്തു.
● ചികിത്സാച്ചെലവുകൾ ഏറ്റെടുത്തത് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.
കണ്ണൂർ: (KVARTHA) കാൻസർ രോഗം ഭേദമായതിനു ശേഷം മലയാള സിനിമാ ലോകത്തേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി.
തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി ഉത്രം നക്ഷത്രത്തിൽ വഴിപാട് നടത്തിയത്. വഴിപാട് നടത്തിയ ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.
ഇതിനിടെ, മമ്മൂട്ടിയുടെ മനുഷ്യത്വപരമായ ഇടപെടലും ശ്രദ്ധേയമാവുകയാണ്. അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സന്ധ്യയുടെ കാൽമുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. നിലവിൽ, മമ്മൂട്ടി സംവിധായകൻ മഹേഷ് നാരായണന്റെ ചലച്ചിത്രത്തിന്റെ ലൊക്കേഷനിലാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. വാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Megastar Mammootty's health is celebrated with an offering at a temple, and his foundation takes on a landslide victim's treatment.
#Mammootty #CareAndShare #RajarajeshwaraTemple #MalayalamCinema #Charity #Kannur
