SWISS-TOWER 24/07/2023

Board | മല്ലിയോട്ട് പാലോട്ട് കാവിലെ വിവാദ ബോര്‍ഡുകള്‍ ഒഴിവാക്കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന വിവാദ ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ട് നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച നടന്ന കമിറ്റി യോഗത്തില്‍ വിഷയം കയ്യാങ്കളിയുടെ വക്കിലെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വന്‍ പൊലീസ് സംഘം കാംപ് ചെയ്തിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്‍ചയൊന്നും നടന്നില്ല.
Aster mims 04/11/2022

Board | മല്ലിയോട്ട് പാലോട്ട് കാവിലെ വിവാദ ബോര്‍ഡുകള്‍ ഒഴിവാക്കി

സംക്രമ പൂജയ്ക്ക് ശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുമ്പാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടാണ് ബോര്‍ഡ് വേണ്ടെന്ന തീരുമാനമറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ഇതോടെ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കാണ് അറുതിയാകുന്നത്.

Keywords: Malliot Pallot ditches controversial boards at Kavu, Kannur, News, Religion, Controversy, Police, Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia