Visit | നേതാക്കളും ജനപ്രതിനിധികളും കണ്ണൂരിലെ ഹജ്ജ് ക്യാമ്പിൽ


കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരനും ക്യാമ്പിൽ ഹാജിമാരെ സന്ദർശിച്ചു
മട്ടന്നൂർ: (KVARTHA) വെള്ളിയാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 ഹാജിമാർ ഒരുമിച്ചു ചേരുന്ന ദിവസം കണ്ണൂർ ഹജ്ജ് ക്യാമ്പ് നേതാക്കളുടെ കൂട്ട സന്ദർശനത്തിൻ്റെ വേദിയായി.
കെ വി സുമേഷ് എം.എൽ.എയാണ് വ്യാഴാഴ്ച ആദ്യമെത്തിയത്. തൊട്ടുടനെ പാർലിമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ ക്യാമ്പിൽ ഹാജിമാരെ സന്ദർശിച്ചു.
എ ഐ സി സി നിരീക്ഷക ഷമ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ. മോഹനൻ എം. എൽ .എ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും സന്ദർശിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം പി പി . മുഹമ്മദ് റാഫി, ക്യാമ്പ് കൺവീനർമാരായ സി.കെ. സുബൈർ ഹാജി, നിസാർ അതിരകം,ക്യാമ്പ് സെൽ ഓഫീസർ എസ്. നജീബ്, തുടങ്ങിയവരും സംഘാടക സമിതി ഭാരവാഹികളും ചേർന്ന് നേതാക്കളെ സ്വീകരിച്ചു.