ഒരുക്കങ്ങൾ പൂർത്തിയായി: കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം ബുധനാഴ്ച തുടങ്ങും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തന്ത്രി പേർക്കുളത്തിച്ചത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാടാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുക.
● പാടിയിൽ പുല്ലും ഈറ്റയും ഞെട്ടിയോലയും ഉപയോഗിച്ച് താൽക്കാലിക മഠപ്പുരയുടെ നിർമ്മാണം പൂർത്തിയായി.
● ഡിസംബർ 17-ന് രാത്രിയിൽ മുത്തപ്പന്റെ നാല് ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ ഉൾപ്പെടെയുള്ള തെയ്യങ്ങൾ ഉണ്ടാകും.
● മറ്റ് ദിവസങ്ങളിൽ വൈകീട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവ നടക്കും.
● ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കണ്ണൂർ: (KVARTHA) കുന്നത്തൂർപാടിയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവപ്പന മഹോത്സവം ബുധനാഴ്ച (ഡിസംബർ 17) ആരംഭിച്ച് ജനുവരി 15 ന് സമാപിക്കും എന്ന് ക്ഷേത്രം ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ എസ് കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാടിയിൽ പുല്ലും ഈറ്റയും ഞെട്ടിയോലയും ഉപയോഗിച്ച് താൽക്കാലിക മഠപ്പുര നിർമ്മിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 17 ന് കാലത്ത് തന്ത്രി പേർക്കുളത്തിച്ചത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടു കൂടിയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമാവുക. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ അടിയന്തര ചടങ്ങുകൾക്ക് തുടക്കമാകും.
ഡിസംബർ 17 ന് രാത്രിയിൽ മുത്തപ്പന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറം കാലമുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവയുണ്ടാകും.
മറ്റ് ദിവസങ്ങളിൽ വൈകീട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയും നടക്കും. മുത്തപ്പൻ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ മൂലൻ പെറ്റ ഭഗവതിയുടെ തെയ്യവും ഉണ്ടായിരിക്കും.
ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്കും രാത്രിയിലും താഴെ മഠപ്പുരയ്ക്ക് സമീപത്തെ ഊട്ടുപുരയിൽ അന്നദാനവുമുണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പി കെ മധുവും പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Kunnathoor Padi Thiruvappana Mahotsavam is set to begin on December 17 and conclude on January 15.
#KunnathoorPadi #Thiruvappana #Theyyam #Kannur #KeralaFestival
