Memories | ഓർമകൾ അയവിറക്കി 4 പതിറ്റാണ്ടിന് ശേഷം നീലിയാർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി കെ സി വേണുഗോപാൽ


● അച്ഛന്റെ കൈപിടിച്ച് തെയ്യം കാണാൻ വന്ന ഓർമ്മകൾ പങ്കുവെച്ചു
● ക്ഷേത്രത്തിൽ നവീകരണ കലശവും കളിയാട്ടവും നടക്കുകയാണ്
● ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു.
കണ്ണൂർ: (KVARTHA) ചെമ്മൺകുന്നും വണ്ണാത്തിപ്പുഴയും അതിരിടുന്ന മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്രത്തിൽ നാല് പതിറ്റാണ്ടിന് ശേഷം മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി വേണുഗോപാൽ എം.പി ദർശനത്തിനെത്തി. ദേവിയുടെ നടയിൽ അദ്ദേഹം കൈകൂപ്പി പ്രാർത്ഥിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നീലിയാർകോട്ടത്ത് തെയ്യം കാണാനെത്തിയ പഴയ ഓർമ്മകൾ അയവിറക്കിയാണ് അദ്ദേഹം വീണ്ടും നിലിയാർകോട്ടത്ത് എത്തിയത്.
കഴിഞ്ഞദിവസം ജന്മനാടായ കടന്നപ്പള്ളിയിലെത്തിയപ്പോഴാണ് നീലിയാർ ഭഗവതി ക്ഷേത്രത്തിൽ നവീകരണകലശവും കളിയാട്ടവും നടക്കുന്ന വിവരമറിഞ്ഞ് വേണുഗോപാൽ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രഭാരവാഹികൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാതമംഗലം ഹൈസ്കൂളിലെയും പയ്യന്നൂർ കോളേജിലെയും പഠനകാലത്ത് കളിയാട്ടദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയ ഓർമ്മകൾ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു.
കെ.വി.പവിത്രൻ വേണുഗോപാലിനെ ഷാളണിയിച്ചു. എം.രാധാകൃഷ്ണൻ, എം.മോഹനൻ, പി.ശ്രീധരൻ, കെ.പി.കൃഷ്ണൻ, കെ.വി.നാരായണൻ, ജയരാജ് മാതമംഗലം എന്നിവർ ചേർന്നാണ് വേണുഗോപാലിനെ സ്വീകരിച്ചത്. ജനുവരി 29 ന് ആരംഭിച്ച നവീകരണ കലശവും കളിയാട്ടവും ഫെബ്രുവരി എട്ടിന് തീച്ചാമുണ്ടിയുടെ അഗ്നിപ്രവേശം കഴിഞ്ഞ് നീലിയാർഭഗവതിയുടെ തിരുമുടി ഉയരുന്നതോടെയാണ് സമാപിക്കുക.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
KC Venugopal visits the Neeliar Bhagavati Temple after 40 years, recalling his childhood memories and sharing the experience with locals.
#KCVenugopal #NeeliarBhagavatiTemple #Memories #Pilgrimage #KeralaNews #TempleVisit